Advertisment

പ്രതിമാസ വില്‍പ്പനയില്‍ 285 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി ഹോണ്ട കാര്‍സ് ഇന്ത്യ

New Update

പ്രതിമാസ വില്‍പ്പനയില്‍ 285 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി ഹോണ്ട കാര്‍സ് ഇന്ത്യ. 2020 ജൂലൈ മാസത്തില്‍ 5,383 യൂണിറ്റുകളാണ് ബ്രാന്‍ഡ് നിരത്തിലെത്തിച്ചത്. അതേസമയം 2020 ജൂണില്‍ 1,398 യൂണിറ്റുകള്‍ മാത്രമാണ് നിരത്തിലെത്തിയത്. ഇതോടെയാണ് വില്‍പ്പനയില്‍ ഇത്രയും വലിയ വളര്‍ച്ച രേഖപ്പെടുത്താനായത്.

Advertisment

publive-image

ജൂലൈയില്‍ വില്‍പ്പന മെച്ചപ്പെട്ടുവെന്നും ആവശ്യാനുസരണം കമ്പനിയുടെ ഉത്പാദന പ്രവര്‍ത്തനങ്ങള്‍ 60 ശതമാനമായി ഉയര്‍ത്തേണ്ടതുണ്ടെന്നും സീനിയര്‍ വൈസ് പ്രസിഡന്റും ഹോണ്ട കാര്‍സ് ഇന്ത്യ ലിമിറ്റഡിന്റെ മാര്‍ക്കറ്റിംഗ് ആന്‍ഡ് സെയില്‍സ് ഡയറക്ടറുമായ രാജേഷ് ഗോയല്‍ പറഞ്ഞു.

ജൂലൈ മാസത്തില്‍ മൂന്ന് മോഡലുകളാണ് ഹോണ്ടയില്‍ നിന്നും വിപണിയിലെത്തിയത്. WR-V, സിവിക് ബിഎസ് VI ഡീസല്‍, അഞ്ചാം തലമുറ സിറ്റി. ഈ മോഡലുകളുടെ വില്‍പ്പനയാണ് ജൂലൈ മാസത്തില്‍ ഏറെ സ്വാധിനിച്ചതെന്നും അദ്ദേഹം പറഞ്ഞു.

വരും മാസങ്ങളിലും പ്രത്യേക ഉത്സവ സീസണുകളില്‍ ഇതിന്റെ പ്രതിഫലനം ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും ഗോയല്‍ കൂട്ടിച്ചേര്‍ത്തു. ബ്രാന്‍ഡിന്റെ മറ്റു വാര്‍ത്തകള്‍ പരിശോധിച്ചാല്‍ വരും വര്‍ഷങ്ങളില്‍ ഹൈബ്രിഡ് കാറുകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ഒരുങ്ങുകയാണ് നിര്‍മ്മാതാക്കള്‍.

honda honda cars
Advertisment