Advertisment

ജാപ്പനീസ് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ഹോണ്ട, CBR 600 RR ഓഗസ്റ്റ് 21-ന് വിപണിയിലേക്ക്

New Update

അടുത്തിടെയാണ് ജാപ്പനീസ് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ഹോണ്ട, CBR 600 RR ടീസര്‍ പുറത്തുവിട്ടത്. ഓഗസ്റ്റ് 21-ന് ബൈക്കിനെ വിപണിയില്‍ അവതരിപ്പിക്കാനൊരുങ്ങുകയാണ് നിര്‍മ്മാതാക്കള്‍.

Advertisment

എന്നാല്‍ പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് ഈ സൂപ്പര്‍സ്പോര്‍ട്സ് മിഡില്‍വെയ്റ്റ് മോട്ടോര്‍സൈക്കിള്‍ ഇന്ത്യയില്‍ വില്‍പ്പനയ്ക്ക് എത്തില്ലെന്നാണ് സൂചന. നിലവിലെ സാഹചര്യം കണക്കിലെടുത്ത് ഡിജിറ്റലായിട്ടാകും വാഹനത്തിന്റെ അവതരണം നടക്കുക.

യൂറോ 5 അഥവാ ബിഎസ് VI എമിഷന്‍ മാനദണ്ഡങ്ങള്‍ പാലിക്കുന്നതിനായി ഇതിന്റെ 599 സിസി ഇന്‍ലൈന്‍ ഫോര്‍ മോട്ടോര്‍ അപ്ഡേറ്റ് ചെയ്യില്ലെന്നാണ് സൂചന. ഇതോടെയാണ് ബൈക്കിന്റെ ഇന്ത്യന്‍ വിപണിയിലേക്കുള്ള വരവിന്റെ സാധ്യത മങ്ങുന്നത്.

ജപ്പാനിലും (യൂറോ 4 മാനദണ്ഡങ്ങള്‍ക്ക് സമാനമായ എമിഷന്‍ മാനദണ്ഡങ്ങള്‍) യുഎസ്എയിലും വില്‍ക്കാനാണ് നിലവില്‍ കമ്പനി പദ്ധതിയിടുന്നത്. ബിഎസ് VI -ലേക്ക് ബൈക്കിനെ നവീകരിച്ചാലും ഇന്ത്യന്‍ വിപണിയില്‍ എത്തുന്ന കാര്യത്തില്‍ വ്യക്തതയില്ല.

honda auto news
Advertisment