Advertisment

യൂണികോണിന്റെ വിലയില്‍ വര്‍ധനവ് വരുത്തി ഹോണ്ട 

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

അടുത്തിടെ ഹോണ്ട തങ്ങളുടെ മോഡലുകളില്‍ ചിലതിന് വില വര്‍ധിപ്പിച്ചപ്പോള്‍ യൂണികോണിന്റെ വിലയില്‍ വര്‍ധനവൊന്നും തന്നെ നല്‍കിയിരുന്നില്ല. എന്നാല്‍ ഈ മാസം പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് ഈ മോഡലിലും വില വര്‍ധനവ് വരുത്തിയിരിക്കുകയാണ് ഹോണ്ട.

Advertisment

publive-image

ഇത് ആദ്യമായാണ് ബിഎസ് VI പതിപ്പിന്റെ വില വര്‍ധിപ്പിക്കുന്നതെന്നും നാമമാത്രമായ വര്‍ധനവാണ് ഉണ്ടായിരിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 955 രൂപയുട വര്‍ധനവാണ് ബൈക്കില്‍ ഉണ്ടായിരിക്കുന്നത്. യൂണികോണ്‍ 160സിസി ശ്രേണിയിലെ ചെലവ് കുറഞ്ഞ മോഡല്‍ തന്നെയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

വില വര്‍ധനവ് സംഭവിച്ചു എന്നതൊഴിച്ചാല്‍ ബൈക്കില്‍ മറ്റ് മാറ്റങ്ങള്‍ ഒന്നും തന്നെ നിര്‍മ്മാതാക്കള്‍ വരുത്തിയിട്ടില്ല. 162.71 സിസി സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനാണ് പുതിയ ബൈക്കിന്റെ കരുത്ത്.ഈ എഞ്ചിന്‍ 8,000 rpm -ല്‍ 14 bhp കരുത്തും 6,000 rpm -ല്‍ 13.92 Nm torque ഉം ആണ് ഇത്പാദിപ്പിക്കുന്നത്. സിംഗിള്‍-ചാനല്‍ എബിഎസും ബൈക്കില്‍ നിര്‍മ്മാതാക്കള്‍ നല്‍കുന്നണ്ട്.

പേള്‍ ഇഗ്‌നിയസ് ബ്ലാക്ക്, ഇംപീരിയല്‍ റെഡ് മെറ്റാലിക്, മാറ്റ് ആക്‌സിസ് ഗ്രേ മെറ്റാലിക് എന്നിങ്ങനെ മൂന്ന് കളര്‍ ഓപ്ഷനുകളിലാകും യൂണികോണ്‍ ബിഎസ് VI വിപണിയില്‍ എത്തുക. പുതിയ പതിപ്പില്‍ ആറ് വര്‍ഷത്തെ വാറന്റി പാക്കേജും ഹോണ്ട വാഗ്ദാനം ചെയ്യുന്നു.

honda honda unicorn bs6 unicorn bs6
Advertisment