Advertisment

റിയാദില്‍ പുതിയൊരു കുടുംബകൂട്ടായ്മ രൂപംകൊണ്ടു "ഹണി ബീസ്"

author-image
admin
New Update

റിയാദ് : പ്രവാസി സംഘടനകളുടെ ഹബ്ബ് എന്ന് വിശേഷിപ്പിക്കാവുന്ന റിയാദില്‍ കഴിഞ്ഞ ദിവസം പുതിയൊരു കുടുംബ കൂട്ടായ്മ കൂടി  "ഹണി ബീസ്" എന്ന പേരില്‍ രൂപീകൃതമായ  കുടുംബ കൂട്ടായ്മയുടെ ആദ്യ കുടുംബ  സംഗമം റിയാദിലെ  എക്സിറ്റ് പതിനെട്ടിലുള്ള ഇസ്ത്രഹയില്‍ നടന്നു.

Advertisment

publive-image

ഹണി ബീസ് കുടുംബ കൂട്ടായ്മ പ്രവര്‍ത്തകര്‍ ആദ്യ സംഗമത്തില്‍ ഒത്തുകൂടിയപ്പോള്‍.

റിയാദിലെ കുടുംബങ്ങൾക്ക് ഒത്തൊരുമിക്കാൻ വേണ്ടി രൂപം കൊണ്ട  ഈ കൂട്ടായ്മയ്ക്ക് ഷെരീഫ് വാവാട്, റിയാസ് റഹ്മാൻ, നവാസ് കണ്ണൂർ, അസ്‌ലം പാലാത്ത്, ജിബിൻ സമദ്, മനാഫ് കോഴിക്കോട്, കബീർ പട്ടാമ്പി, ജലീൽ കൊച്ചിൻ എന്നിവർ നേതൃത്വം നൽകി.

publive-image

കുടുംബാംഗങ്ങളുടെയും കുട്ടികളുടെയും വിവിധ കലാപരിപാടികളും ഗെയിമുകളും നീന്തൽ മത്സരങ്ങളും സംഗമത്തോടനുബ്നധിച്ചു സംഘടിപ്പിച്ചിരുന്നു. കൂട്ടായ്മയിലെ അംഗങ്ങൾ അവതരിപ്പിച്ച കലാസന്ധ്യ  തസ്‌നിം  റിയാസ്, റാഹില ഷെരീഫ്, ഷെമി ജലീൽ, ഹഫ്സ മനാഫ്, ബീഗം നാസർ, റെജീന നവാസ്, എന്നിവർ നിയന്ത്രിച്ചു. ജലീൽ കൊച്ചിൻ നവാസ് കണ്ണൂർ,  ജിബിൻ സമദ്, ആയിഷ മനാഫ്, ബീഗം നാസർ, മുഹമ്മദ് ഹഫീസ് എന്നിവർ ഗാനങ്ങൾ ആലപിച്ചു. ഹൈഫ ജലീൽ, സൈനബ് ഷാഹിദ്, അമിന ഷാഹിദ്  എന്നീ കുഞ്ഞുങ്ങൾ അവതരിപ്പിച്ച നൃത്തനൃത്യങ്ങളും  ചടങ്ങിന് കൊഴുപേകി..

publive-image

നബാ ജസീൽ,  നിഷിദ ശിഹാബ് എന്നിവർ അവതാരകർ ആയിരുന്നു.

Advertisment