Advertisment

മലയാളത്തിലും കാസ്റ്റിംഗ് കൗച്ച് ഉണ്ട്. തന്നെ ബ്രെയിന്‍വാഷ് ചെയ്യാനുള്ള ശ്രമം വരെയുണ്ടായി- തുറന്നടിച്ച്‌ ഹണി റോസ്

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

കൊച്ചി : സിനിമാ മേഖലയെ സംബന്ധിച്ച് ഏറ്റവും വലിയ വിവാദമായ കാസ്റ്റിംഗ് കൗച്ച് മലയാളത്തില്‍ വലിയ കോളിളക്കം സൃഷ്ടിച്ചിട്ടില്ല. അത് മലയാളത്തില്‍ കാസ്റ്റിംഗ് കൗച്ച് ഇല്ലാത്തതുകൊണ്ടല്ല എന്ന്‍ വ്യക്തമാക്കുന്നതാണ് നടി ഹണി റോസിന്റെ വെളിപ്പെടുത്തല്‍.

publive-image

മലയാളത്തിലും ശക്തമായ കാസ്റ്റിംഗ് കൗച്ച് ഉണ്ടെന്നാണ് ഹണി പറയുന്നത്. ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഹണിയുടെ വെളിപ്പെടുത്തല്‍. അറിയപ്പെടുന്ന നടി ആകുന്നതു വരെ ഒട്ടുമിക്ക പുതുമുഖ താരങ്ങള്‍ക്കും പല ബുദ്ധിമുട്ടുകളും അഭിമുഖീകരിക്കേണ്ടി വരുന്നുണ്ടെന്നാണ് ഹണി പറയുന്നത്.

publive-image

മോശമായ സംസാരവും സമീപനവും തുടക്കക്കാലത്ത് നേരിട്ടിരുന്നു. തന്നെ ബ്രെയിന്‍വാഷ് ചെയ്യാനുള്ള ശ്രമം വരെ ഉണ്ടായി. അതേസമയം വ്യക്തിത്വത്തില്‍ ഉറച്ചു നിന്നാല്‍ കാസ്റ്റിംഗ് കൗച്ച് ഒന്നും ബാധിക്കില്ലെന്ന് ഹണി പറയുന്നു.

publive-image

താന്‍ എക്‌സ്പീരിയന്‍സ് ചെയ്ത കാര്യങ്ങളെ കുറിച്ചാണ് പറയുന്നതെന്നാണ് ഹണി വ്യക്തമാക്കിയിരിക്കുന്നത്. ശാരീരികമായി കീഴ്‌പ്പെടുത്തുന്ന ഒരവസ്ഥ വരാത്തിടത്തോളം കാലം തന്റെ കാര്യം സെയിഫ് ആണെന്നും അച്ഛനും അമ്മയും എപ്പോഴും തനിക്കൊപ്പമുണ്ടെന്നും ഹണി പറയുന്നു.

publive-image

വിനയന്റെ ബോയ് ഫ്രണ്ട് എന്ന ചിത്രത്തിലൂടെയാണ് ഹണി സിനിമയിലെത്തിയത്. അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങളും ഗ്ലാമറസ് വേഷങ്ങളും ഒരു പോലെ കൈകാര്യം ചെയ്ത് വിജയിച്ച നടിയാണ് ഹണി റോസ്.

malayala cinema
Advertisment