Advertisment

സൗദി അറേബ്യക്ക്​ നേരെ യമൻ വിമതരായ ഹൂതികൾ നടത്തിയ ഡ്രോൺ ആക്രമണശ്രമത്തെ സൗദി സഖ്യസേന തകർത്തു.

author-image
ഗള്‍ഫ് ഡസ്ക്
New Update

റിയാദ് : യമൻ വിമതരായ ഹൂതികൾ സൗദി അറേബ്യക്ക്​ നേരെ നടത്തിയ ഡ്രോൺ ആക്രമണശ്രമത്തെ സൗദി സഖ്യസേന തകർത്തു. വ്യാഴാഴ്​ച രാവിലെ​ ആയുധങ്ങൾ നിറച്ച ഡ്രോണുകളാണ്​ ഹൂതികൾ അയച്ചത്​. നിരന്തരമായി സൗദിക്ക് നേരെ ഹൂതികള്‍ നടത്തുന്ന ആക്രമണങ്ങള്‍ സഖ്യസേന പരാജയപെടുത്തിയിട്ടുണ്ട്.

Advertisment

publive-image

ഇന്നലെ ഉണ്ടായ ഡ്രോണ്‍ ആക്രമണം ​സഖ്യസേന  പരാജയപ്പെടുത്തുകയും ഡ്രോണുകൾ തകർക്കുകയായിരുന്നെന്നും സഖ്യസേന വക്താവ്​ കേണൽ തുർക്കി അൽമാലികി അറിയിച്ചു. ഹൂതി തീവ്രവാദ സംഘങ്ങൾ സ്​റ്റോക്​ഹോം കരാറും വെടിനിർത്തലും ലംഘിച്ച്​ ​​ആക്രമണം തുടരുകയാണ്​. ​

ഹുദൈദ മേഖല കേ​ന്ദ്രീകരിച്ചാണ്​ ​ബാലിസ്​റ്റിക്​​ മിസൈലും ഡ്രോണുകളും അയച്ച്​ അക്രമണം തുടരുന്നത്​. ആയുധം നിറച്ച വിദൂര നിയ​ന്ത്രിത ബോട്ടും ആക്രമണത്തിന്​ ഉപയോഗിക്കുന്നുണ്ട്​.

ഹൂതികൾ പ്രാദേശിക, അന്തർദേശീയ സുരക്ഷക്ക്​ വലിയ ഭീഷണിയായിരിക്കുന്നു. ​സ്​റ്റോക്ക്​ഹോം കരാർ വിജയകരമാക്കുന്നതിനുള്ള രാഷ്​ട്രീയ ശ്രമങ്ങളെ ദുർബലപ്പെടുത്തുകയാണെന്നും വക്താവ്​ പറഞ്ഞു. ഐക്യരാഷ്​ട്ര സെ​ക്രട്ടറി ജനറലി​െൻറ പ്രത്യേക ദൂത​െൻറ ശ്രമങ്ങളെ പിന്തുണക്കുന്നതും തുടരുകയാണെന്നും സഖ്യസേന വക്താവ്​ കൂട്ടിച്ചേർത്തു

 

Advertisment