Advertisment

കുവൈറ്റ് കമ്പനികളിലെ പ്രവാസി പങ്കാളികള്‍ക്ക് ആര്‍ട്ടിക്കിള്‍ 19 ന് കീഴിലുള്ള റസിഡന്‍സി പെര്‍മിറ്റ് നല്‍കാനൊരുങ്ങി പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍

New Update

കുവൈറ്റ് : കുവൈറ്റ് കമ്പനികളിലെ പ്രവാസി പങ്കാളികള്‍ക്ക് ആര്‍ട്ടിക്കിള്‍ 19 ന് കീഴിലുള്ള റസിഡന്‍സി പെര്‍മിറ്റ് നല്‍കാനൊരുങ്ങി പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍. അല്‍ അന്‍ബ പത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

Advertisment

publive-image

ആര്‍ട്ടിക്കിള്‍ 19 റസിഡന്‍സി പെര്‍മിറ്റ് ലഭിക്കുന്നതിനായി പ്രവാസി പാര്‍ട്ണര്‍മാര്‍ക്ക് ബന്ധപ്പെട്ട തൊഴില്‍ വകുപ്പ് തയ്യാറാക്കിയ ഫോം പൂരിപ്പിച്ചു നല്‍കേണ്ടതുണ്ട്. കൂടാതെ കമ്പനിയുമായുള്ള ഇന്‍കോര്‍പറേഷന്‍ കരാറിന്റെ ഒരു പകര്‍പ്പും അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. ഒപ്പം പാര്‍ട്ണര്‍മാരുടെ പേരും അവരുടെ ഷെയറുകളും വാണിജ്യ മന്ത്രാലയത്തില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റും സമര്‍പ്പിക്കണം.

കമ്പനിയില്‍ പ്രവാസി പങ്കാളിയുടെ ഷെയര്‍ 100000 കെഡിയില്‍ കുറയരുത്.

അപേക്ഷയൊടൊപ്പം വാണിജ്യ വ്യവസായ മന്ത്രാലയം അംഗീകരിച്ച കമ്പനി ബജറ്റും സമര്‍പ്പിക്കണം.

kuwait news
Advertisment