Advertisment

ഹോഷിയാര്‍പുര്‍ കൂട്ടബലാത്സംഗക്കേസ് ഹത്രാസിലേത് പോലല്ല; പൊലീസ് ശക്തമായ നടപടി സ്വീകരിച്ചെന്ന് അമരീന്ദര്‍ സിങ്‌

New Update

publive-image

Advertisment

ചണ്ഡീഗഡ്: പഞ്ചാബിലെ ഹോഷിയാര്‍പുറില്‍ ആറുവയസുള്ള പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണെന്ന് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്. കുറ്റാരോപിതന്‍ അറസ്റ്റിലായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പെണ്‍കുട്ടി കൊല്ലപ്പെട്ട കേസില്‍ ശക്തമായ പ്രതിഷേധം ഉയരവെയാണ് സംഭവത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി രംഗത്തെത്തിയത്. കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ അടക്കം നേരത്തെ സംഭവത്തില്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു.

ഹത്രാസ് കേസില്‍ പൊലീസ് അന്വേഷണംതന്നെ നടന്നിട്ടില്ലെന്നും ഹോഷിയാര്‍പുര്‍ കേസില്‍ ശരിയായ ദിശയിലുള്ള അന്വേഷണമാണ് നടക്കുന്നതെന്നും അമരീന്ദര്‍ സിങ് ചൂണ്ടിക്കാട്ടി.

ഹത്രാസ് കേസില്‍ നടപടി സ്വീകരിക്കുന്നതില്‍ പൊലീസ് പരാജയപ്പെട്ടുവെന്ന് മാത്രമല്ല 'ഉയര്‍ന്ന ജാതി'യില്‍പ്പെട്ട പ്രതികളെ സഹായിക്കാനുള്ള ശ്രമവും പൊലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടായെന്നാണ് കാണാന്‍ കഴിയുന്നത്. എന്നാല്‍ ഇതില്‍നിന്ന് തികച്ചും വ്യത്യസ്തമാണ് ഹോഷിയാര്‍പുര്‍ കേസെന്നും അദ്ദേഹം പറഞ്ഞു.

Advertisment