Advertisment

രണ്ട് വര്‍ഷം മുമ്പ് ജോനാന കുവൈറ്റിലെത്തിയത് കുടുംബത്തിന്റെ പ്രാരാബ്ധം തീര്‍ക്കാന്‍ ; തിരികെ എത്തിയത് പെട്ടിയിലും. കുവൈറ്റില്‍ ഒന്നര വര്‍ഷത്തോളം ഫ്രീസറില്‍ സൂക്ഷിച്ച നിലയില്‍ കണ്ടെത്തിയ സഹോദരിയുടെ മൃതദേഹം ഏറ്റുവാങ്ങിയ സഹോദരന്‍ വാവിട്ടു നിലവിളിച്ചു

New Update

കുവൈറ്റ് : രണ്ട് വര്‍ഷം മുമ്പ് കുടുംബത്തിന്റെ പ്രാരാബ്ധം തീര്‍ക്കാന്‍ കുവൈറ്റിലെത്തിയ ജോനാന തിരികെ സ്വന്തം നാട്ടിലെത്തുന്നത് പെട്ടിയിലായിരുന്നു. കുവൈറ്റിലെത്തിയ ശേഷം ഒരിക്കല്‍ പോലും അവള്‍ അവധിയിക്ക് എത്തിയിരുന്നില്ലെന്ന് കുടുംബാഗങ്ങള്‍ പറയുന്നു.

Advertisment

സഹോദരിയുടെ ജീവനറ്റ ശരീരം ഏറ്റ് വാങ്ങുമ്പോള്‍ അവര്‍ വാവിട്ട് നിലവിളിക്കുകയായിരുന്നു. 2014ൽ ഒരു സിറിയൻ–ലെബനീസ് ദമ്പതികൾക്കൊപ്പമാണ് ജോന്ന കുവൈറ്റിലേക്ക് പോയത്. അതിനുശേഷം ഒരിക്കല്‍ പോലും അവള്‍ തിരികെ വന്നിട്ടില്ല.

പിന്നീട്, കേൾക്കുന്നത് അവളുടെ മരണവാർത്തയാണെന്നും കുടുംബം പറഞ്ഞു. എന്റെ സഹോദരിക്ക് നീതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് കുവൈറ്റില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ ജോന്ന ഡനീല ഡെമാഫിൽസിന്റെ സഹോദരന്‍ പറഞ്ഞു.publive-imageഏകദേശം ഒരു വര്‍ഷത്തോളമായി ഉപേക്ഷിക്കപ്പെട്ട് കിടന്ന കെട്ടിടത്തിലെ ഫ്രീസറില്‍ നിന്നുമാണ് ജോന്നയുടെ മൃതദേഹം കണ്ടെത്തിയത്. കഴുത്ത് ഞെരിച്ചും ദേഹമാസകലം മുറിവേറ്റ നിലയിലുമായിരുന്നു ജോന്നയുടെ മൃതദേഹം കണ്ടെത്തിയത്.

ഗള്‍ഫ് രാജ്യങ്ങളിലേയ്ക്ക് ഏറ്റവും അധികം വീട്ടുജോലിക്കാരെ അയയ്ക്കുന്ന രാജ്യങ്ങളിലൊന്നാണ് ഫിലീപ്പിന്‍സ്. പ്രവാസികളായ അനേകം ആളുകളാണ് രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയില്‍ നിര്‍ണായക പങ്ക് വഹിക്കുന്നത്.

ജോന്നയുട െമൃതദേഹം കണ്ടെത്തിയ കെട്ടിടത്തില്‍ താമസിച്ചിരുന്നത് ഒരു ലെബനീസ് പൗരനും അദ്ദേഹത്തിന്റെ സിറിയക്കാരിയായ ഭാര്യയുമാണ് താമസിച്ചിരുന്നത്.

ഇവർ കുവൈത്ത് വിട്ടെങ്കിലും അപ്പാർട്ട്മെന്റ് അടഞ്ഞു കിടക്കുകയായിരുന്നു. കോടതി ഉത്തരവുമായി ഉടമസ്ഥൻ എത്തി അപ്പാർട്ട്മെന്റ് തുറന്നു പരിശോധിച്ചപ്പോഴാണ് ഫ്രീസറിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്.

സംഭവത്തില്‍ ഉള്‍പ്പെട്ട പ്രതികളെ കുവൈറ്റിലെത്തിക്കാന്‍ രാജ്യാന്തര അന്വേഷണ ഏജന്‍സികളുടെ സഹായം അഭ്യര്‍ഥിച്ചിരിക്കുകയാണ് കുവൈറ്റ് . പ്രവാസികള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങളുടെ കാര്യത്തില്‍ കര്‍ശന നടപടി സ്വീകരിക്കാനാണ്‌ ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശം.

kuwait kuwait latest
Advertisment