Advertisment

നോര്‍ത്ത് ടെക്‌സസില്‍ റിക്കാര്‍ഡ് താപനില; 3 വയസ്സുകാരന്‍ വാനിലിരുന്ന് ചൂടേറ്റ് മരിച്ചു

New Update

ഹൂസ്റ്റണ്‍: ജൂലൈ 18 മുതല്‍ നോര്‍ത്ത് ടെക്‌സസില്‍ അനുഭവപ്പെടുന്ന അതികഠിനമായ ചൂട് ജനജീവിതം ദുസഹമായിരിക്കുന്നു. ജൂലൈ 18 ന് 106°, 19 ന് 107° , 20 ന് 109° താപനില രേഖപ്പെടുത്തിയത്. ചൂട് ശക്തിപ്പെട്ടതോടെ പല വീടുകളിലും എയര്‍ കണ്ടിഷന്റെ പ്രവര്‍ത്തനം തകരാറിലായി.

Advertisment

publive-image

ഇതിനിടയില്‍ ഹൂസ്റ്റണ്‍ ഡെ കെയറിലെ കുട്ടികളേയും കൊണ്ടു ഫീല്‍ഡ് ട്രിപ്പിനു പോയ സ്കൂള്‍ വാനിനകത്തിരുന്നു മൂന്നു വയസുകാരന്‍ ചൂടേറ്റു മരിച്ചു. രാവിലെ പുറപ്പെട്ട ബസ് ഫീല്‍ഡ് ട്രിപ്പ് കഴിഞ്ഞു 3.30 ന് ഡെ കെയറിനു മുമ്പിലെത്തി. എല്ലാ കുട്ടികളും ബസില്‍ നിന്നിറങ്ങിയതായി ഡ്രൈവറും കൂടെയുള്ളവരും സാക്ഷ്യപ്പെടുത്തി.6.30 ന് കുട്ടിയെ കൂട്ടി കൊണ്ടു പോകുന്നതിന് പിതാവ് എത്തിയപ്പോഴാണ് കുട്ടി ഡേ കെയറിനകത്തില്ലെന്നു മനസ്സിലായത്.

ഉടന്‍ ബസില്‍ പരിശോധന നടത്തിയപ്പോള്‍ ചൂടേറ്റ് മരിച്ചു കിടക്കുന്ന മൂന്നു വയസ്സുകാരനെയാണു പിതാവ് കണ്ടത്. ഹാരിസ് കൗണ്ടി (പ്രിസിങ്ങ്റ്റ് ഒന്ന്) കോണ്‍സ്റ്റബിള്‍ അലന്‍ റോസിനാണ് വിവരം മാധ്യമങ്ങള്‍ക്ക് നല്‍കിയത്.ബസ് ഡ്രൈവര്‍ക്കും ഡെ കെയറിനും എതിരെ കേസെടുക്കണമോ എന്നു പരിശോധിച്ചു വരികയാണെന്നും അദ്ദേഹം പറഞ്ഞു.

Advertisment