Advertisment

കുവൈറ്റില്‍ ശൈത്യകാല പ്രതിരോധ കുത്തിവെയ്പ്പ്; സ്വദേശികളുടെ വന്‍ തിരക്ക്‌

New Update

publive-image

Advertisment

കുവൈറ്റ് സിറ്റി: ശൈത്യകാല പ്രതിരോധ കുത്തിവെയ്പ്പിന് സ്വദേശികളുടെ വന്‍ തിരക്ക്. പല കേന്ദ്രങ്ങളിലും കുത്തിവെയ്പ്പിനായി നിരവധി പേരാണ് എത്തിയത്. ആരോഗ്യമന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് വഴി അപ്പോയിന്റ്‌മെന്റ് ബുക്ക് ചെയ്യാന്‍ സാധിക്കാത്തവരും വാക്‌സിനേഷന് എത്തി.

പ്രായമായവര്‍, ഭിന്നശേഷിക്കാര്‍ എന്നിവര്‍ക്കാണ് ആദ്യ പരിഗണന നല്‍കുന്നത്. സ്വദേശികള്‍ക്കായി ആവശ്യത്തിന് പ്രതിരോധ കുത്തിവെയ്പ്പുകള്‍ ഉറപ്പാക്കാന്‍ മന്ത്രാലയം ശ്രമിക്കുന്നുണ്ടെന്ന് അധികൃതര്‍ പറഞ്ഞു.

ആറു മാസം മുതല്‍ അഞ്ച് വയസ് പ്രായമുള്ള കുട്ടികള്‍, ഗര്‍ഭിണികള്‍, തടിയുള്ളവര്‍, 65 വയസിന് മുകളിലുള്ളവര്‍, ഹെല്‍ത്ത്‌കെയര്‍ ഹോമുകളിലുള്ളവര്‍, സര്‍ക്കാര്‍-സ്വകാര്യ-സൈനിക വിഭാഗങ്ങളിലെ ജീവനക്കാര്‍ തുടങ്ങിയവര്‍ നിര്‍ബന്ധമായും വാക്‌സിനേഷന്‍ സ്വീകരിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.

അതേസമയം, വാക്‌സിനേഷന്‍ സ്വദേശികള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയതിനെതിരെ വിമര്‍ശനമുയരുന്നുണ്ട്. പ്രവാസികളോട് വിവേചനമില്ലെന്നും അവരെ പിന്നീട് പരിഗണിക്കുമെന്നുമാണ് അധികൃതര്‍ പറയുന്നത്.

Advertisment