Advertisment

മാരുതി സുസുക്കി വിറ്റാര ബ്രെസ, ടാറ്റ നെക്‌സോൺ, മഹീന്ദ്ര XUV300, ഫോർഡ് ഇക്കോസ്‌പോർട്ട്, ഹോണ്ട WR-V എന്നിവയേക്കാൾ കൂടുതൽ വിൽപ്പന സ്വന്തമാക്കി ഹ്യുണ്ടായി വെന്യു !

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

2021 സാമ്പത്തിക വർഷത്തിന്റെ ആദ്യപാദത്തിൽ മാരുതി സുസുക്കി വിറ്റാര ബ്രെസ, ടാറ്റ നെക്‌സോൺ, മഹീന്ദ്ര XUV300, ഫോർഡ് ഇക്കോസ്‌പോർട്ട്, ഹോണ്ട WR-V എന്നിവയേക്കാൾ കൂടുതൽ വിൽപ്പനയാണ് ഹ്യുണ്ടായിയുടെ വെന്യു സ്വന്തമാക്കിയത്. 5,371 യൂണിറ്റുകളുമായി സെഗ്മെന്റിലെ മറ്റ് ഏത് മോഡലിനേക്കാളും മേലെയെത്താൻ കൊറിയൻ എസ്‌യുവിക്ക് സാധിച്ചു.

Advertisment

publive-image

കഴിഞ്ഞ വർഷം വിപണിയിൽ അരങ്ങേറ്റം കുറിച്ചതു മുതൽ വെന്യു മികച്ച വിൽപ്പന രേഖപ്പെടുത്തിയിട്ടുണ്ട്. കൂടാതെ നിരവധി മാസങ്ങളിൽ വിറ്റാര ബ്രെസയേക്കാൾ വിൽപ്പന നേടാനും ഹ്യുണ്ടായിയെ ഇത് സഹായിച്ചു.

5,371 യൂണിറ്റുകൾ വിറ്റഴിച്ച വെന്യു ഈ വർഷം 27 ശതമാനം വിപണി വിഹിതം രേഖപ്പെടുത്തിയപ്പോൾ ബ്രെസ, നെക്സോൺ, XUV300 എന്നിവ യഥാക്രമം 26, 19, 16 ശതമാനം ഓഹരിയും സ്വന്തംപേരിൽ നേടിയെടുത്തു.

hundai venue marutisuzuki vitara brezza
Advertisment