Advertisment

പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് പട്ടാപ്പകല്‍ യുവതിയെ യുവാവ് പെട്രോള്‍ ഒഴിച്ച് കത്തിച്ചു

author-image
admin
New Update

ഹൈദരാബാദ്: പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് പട്ടാപകല്‍ യുവാവ് യുവതിയുടെ ദേഹത്ത് പെട്രോള്‍ ഒഴിച്ച് കത്തിച്ചു. ഹൈദരാബാദിനടുത്ത് ലാലിഗുഡ പ്രദേശത്ത് ആണ് ഇരുപത്തിമൂന്നുകാരിക്ക് നേരേ ആക്രമണം നടന്നത്. ശരീരത്തില്‍ 80 ശതമാനത്തോളം പൊള്ളലേറ്റ യുവതി ഇപ്പോള്‍ ചികിത്സയിലാണ്. യുവതിയുടെ നില ഗുരുതരമാണെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

Advertisment

publive-image

ജോലി കഴിഞ്ഞ് മടങ്ങി വന്നപ്പോഴാണ് യുവതിക്ക് നേരേ ആക്രമണം ഉണ്ടായത്. ബൈക്കില്‍ യുവതിയെ പിന്തുടര്‍ന്നെത്തിയ യുവാവ് പത്ത് മിനിറ്റോളം യുവതിയുമായി സംസാരിച്ചിരുന്നതായി പ്രദേശവാസികള്‍ പൊലീസിനെ അറിയിച്ചു.

സംസാരത്തിനിടെ ക്ഷോഭിച്ച യുവാവ് യുവതിയുടെ ദേഹത്ത് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. നാട്ടുകാര്‍ എത്തിയപ്പോഴേക്കും യുവാവ് ഓടി രക്ഷപ്പെട്ടിരുന്നു. യുവതിയുടെ സഹോദരന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുക്കുകയും ഒരാളെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.

പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന്റെ പേരിലാണ് ആക്രമണം ഉണ്ടായതെന്നാണ് പൊലീസ് പറയുന്നത്. കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല.

murder
Advertisment