Advertisment

1968 ല്‍ തകര്‍ന്ന വ്യോമസേനയുടെ വിമാനത്തില്‍ നിന്നും കാണാതായ ആളെ കണ്ടെത്തി: 50 വര്‍ഷങ്ങള്‍ക്കു ശേഷം മൃതദേഹം തണുത്തുറഞ്ഞ നിലയില്‍

New Update

ഷിംല(ഹിമാചല്‍ പ്രദേശ്): 1968 ല്‍ തകര്‍ന്ന ഇന്ത്യന്‍ വ്യോമസേനയുടെ വിമാനത്തില്‍ നിന്നും കാണാതായ ആളുടെ മൃതദേഹം മഞ്ഞില്‍ ഉറഞ്ഞ നിലയില്‍ കണ്ടെത്തി. 50 വര്‍ഷങ്ങള്‍ക്കു ശേഷമാണ് വിമാനപകടത്തില്‍ മരിച്ച ആളുടെ മൃതദേഹം ഹിമാചല്‍ പ്രദേശിലെ ധാക്ക ബേസ് ക്യാമ്പിനടുത്തുനിന്നാണ് കണ്ടെത്തിയിരിക്കുന്നത്. പര്‍വ്വതാരോഹക സംഘമാണ് തണുത്തുറഞ്ഞ നിലയില്‍ ജൂലൈ ഒന്നാം തിയതി മൃതദേഹം കണ്ടെത്തിയത്.

Advertisment

publive-image

1968 ഫെബ്രുവരി ഏഴിനാണ് ഇന്ത്യന്‍ വ്യോമസേനയുടെ എഎന്‍-2 എന്ന വിമാനം ചണ്ഡിഗഡില്‍ നിന്നും കശ്മീരിലെ ലേയിലേക്കുള്ള യാത്രമധ്യേ അപകടത്തില്‍പ്പെട്ടത്. 102 ഉദ്യോഗസ്ഥ സംഘമായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. കാലാവസ്ഥ മോശമായതിനെ തുടര്‍ന്ന് ലേ യിലേക്ക് എത്തുന്നതിനു മുമ്പേ തിരിച്ചു പറക്കാന്‍ തുടങ്ങുന്നതിനിടെ വിമാനം കാണാതാകുകയായിരുന്നു. പിന്നാലെ ഹിമാചലിലെ ലാഹുല്‍ താഴ്‌വരയില്‍ വിമാനം തകരുകയായിരുന്നു.

തുടര്‍ന്ന് 2003 ലാണ് പര്യവേഷണ സംഘം വിമാനത്തിശന്റ അവശിഷ്ടങ്ങള്‍ കണ്ടെടുത്തത്. ഈ മാസം ആദ്യം പര്‍വതാരോഹക സംഘം ചന്ദ്രഭാഗ-13 കൊടുമുടിയുടെ ഭാഗത്തു നിന്നാണ് മൃതദേഹം കണ്ടെടുത്തത്. വിമാനത്തിന്റെ കൂടുതല്‍ അവശിഷ്ടങ്ങളും സംഘം കണ്ടെടുത്തിട്ടുണ്ട്

Advertisment