Advertisment

കോവിഡ് നിയന്ത്രണങ്ങളെ തുടർന്ന് ഇടുക്കിയിലെ അതിർത്തി ചെക്ക് പോസ്റ്റുകളിൽ ഏർപെടുത്തിയ നിയന്ത്രണങ്ങൾ തിരഞ്ഞെടുപ്പിന് മുന്നോടിയായി മാറ്റിയതിൽ ദുരൂഹത ! ഇരട്ട വോട്ടർമാരെ സഹായിക്കുന്നതിനാണ് ഭരണകൂടത്തിൻ്റെ നീക്കമെന്നും ഇടുക്കി ഡിസിസി പ്രസിഡൻറ് ഇബ്രാഹിം കുട്ടി കല്ലാർ

New Update

publive-image

Advertisment

ഇടുക്കി: കോവിഡ് വ്യാപനം ശക്തമായതോടെയാണ് കേരള തമിഴ്നാട് അതിർത്തിയായ കുമളി അടക്കമുള്ള ചെക്ക് പോസ്റ്റുകളിൽ കർശന നിയന്ത്രണമേർപ്പെടുത്തിയിരുന്നത്.കഴിഞ്ഞ ആറ് മാസത്തിലധികമായി അടഞ്ഞ്‌ കിടന്നിരുന്ന ചെക്ക്പോസ്റ്റുകൾ യാതൊരു മുന്നറിയിപ്പുമില്ലാതെ എല്ലാ നിയന്ത്രണങ്ങളും മാറ്റിയതിലാണ് ദുരൂഹത.

കഴിഞ്ഞ ദിവസം വരെ ചെക്ക് പോസ്റ്റ് കടക്കുന്നവരുടെ പേര് വിവരങ്ങളും ഫോൺ നമ്പറും ആധാറും രജിസ്റ്റർ ചെയ്യണമായിരുന്നു. ഇത് സർക്കാർ രേഖകളിലും ചേർത്തിരുന്നു. കഴിഞ്ഞ ആറ് മാസമായി ടൂറിസം വ്യാപാര മേഖല കടുത്ത പ്രതിസന്ധി നേരിടുന്നതായി കാട്ടി വിവിധ സന്നദ്ധ സംഘടനകളടക്കം ചെക്ക് പോസ്റ്റിലെ നിയന്ത്രണങ്ങൾ നിർത്തലാക്കണമെന്ന് കാട്ടി അധികൃതരെയും ജില്ലയിലെ മന്ത്രിയെയും എം എൽ എ മാരെയുമടക്കം സമീപിച്ചെങ്കിലും നാളിതുവരെയും നടപടികൾ ഉണ്ടായില്ല.

ചെക്ക് പോസ്റ്റ് കടക്കണമെങ്കിൽ വാഹന പാസ്സ് അടക്കം നിർബന്ധമായിരുന്നു. ടൂറിസത്തെ സഹായിക്കാനെന്ന പേരിലാണ് ചെക്ക് പോസ്റ്റിലെ നിയന്ത്രണങ്ങൾ മാറ്റിയത്. എന്നാൽ ഇരട്ട വോട്ടർമാരെ സഹായിക്കാനാണ് അതിർത്തി കടന്നെത്തുന്നവരുടെ വിവരശേഖരണം നിർത്തലാക്കിയത്.

ഉദ്യോഗസ്ഥ ഭരണതലത്തിൽ ഇരട്ട വോട്ടർമാരെ സഹായിക്കുന്ന നടപടികൾ പിൻവലിച്ച് ജില്ലയിൽ കോവിഡ് വ്യാപനം ശക്തമായ സാഹചര്യത്തിൽ അതിർത്തി കടന്നെത്തുന്നവരുടെ പേര് വിവരങ്ങൾ രജിസ്റ്റർ ചെയ്യണമെന്നും. പീരുമേട് ഉടുമ്പൻചോല തുടങ്ങിയ താലൂക്കുകളിലെ ഇരട്ട വോട്ട് തടയാനും വേണ്ട നടപടികൾ ഇലക്ഷൻ കമ്മീഷൻ കൈ കൊള്ളണമെന്നും ഡിസിസി, പ്രസിഡൻറ് ഇബ്രാഹിം കുട്ടി കല്ലാർ പറഞ്ഞു

idukki news
Advertisment