Advertisment

ടെസ്റ്റ് റാങ്കിംഗ്: അശ്വിനെ പിന്നിലാക്കി സ്റ്റാര്‍ക്ക്; മാര്‍ക്രം ഏറ്റവും മികച്ച റാങ്കില്‍

New Update

അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ പുതിയ ടെസ്റ്റ് റാങ്കിംഗ് പട്ടിക പുറത്ത് വന്നു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയുള്ള ആദ്യ ടെസ്റ്റ് മത്സരത്തില്‍ മിന്നും പ്രകടനം കാഴ്ച വെച്ച മിച്ചല്‍ സ്റ്റാര്‍ക്ക് അഞ്ച് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി ബോളര്‍മാരില്‍ അഞ്ചാമതെത്തി. ഇന്ത്യന്‍ സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിന്‍ ഒരു സ്ഥാനം പിന്നിലേക്കിറങ്ങി ആറാമതായി. ഡര്‍ബനില്‍ നടന്ന ആദ്യ ടെസ്റ്റിലെ 9 വിക്കറ്റ് പ്രകടനമാണ് സ്റ്റാര്‍ക്കിന് ഗുണമായത്.

Advertisment

publive-image Australian bowler Mitchell Starc celebrates the wicket of New Zealand batsman Tom Latham, during the first cricket test match between Australia and New Zealand in Brisbane, November 8, 2015. REUTERS/Patrick Hamilton

ദക്ഷിണാഫ്രിക്കയുടെ യുവ ഓപ്പണര്‍ ഐഡന്‍ മാര്‍ക്രമാണ് പുതിയ റാങ്കിംഗില്‍ മുന്നേറിയ മറ്റൊരു താരം. മത്സരത്തില്‍ 32,143 എന്നിങ്ങനെ സ്‌കോര്‍ ചെയ്ത മാര്‍ക്രം, 28 സ്ഥാനങ്ങള്‍ മുന്നിലേക്ക് കയറി തന്റെ കരിയറിലെ ഏറ്റവും മികച്ച റാങ്കായ 19 ലെത്തി. വെറും 7 മത്സരങ്ങള്‍ മാത്രം കളിച്ചാണ് മാര്‍ക്രം ബാറ്റ്‌സ്മാന്മാരില്‍ ആദ്യ ഇരുപത് റാങ്കിംഗിനുള്ളിലെത്തിയത്.

ആദ്യ ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്‌സില്‍ നേടിയ 71 റണ്‍സ് പ്രകടനം റാങ്കിംഗില്‍ ഒരു സ്ഥാനം മെച്ചപ്പെടുത്താന്‍ ദക്ഷിണാഫ്രിക്കന്‍ താരം ഡിവില്ലിയേഴ്‌സിനെ സഹായകരമായി. നിലവില്‍ ബാറ്റ്‌സ്മാന്മാരില്‍ പന്ത്രണ്ടാമതാണ് താരം. രണ്ടാം ഇന്നിംഗ്‌സില്‍ സെഞ്ചുറി നേടിയ ഡികോക്ക് മൂന്ന് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 22-മതെത്തി.

ഓസ്‌ട്രേലിയന്‍ നായകന്‍ സ്റ്റീവന്‍ സ്മിത്താണ് ബാറ്റ്‌സ്മാന്മാരുടെ റാങ്കിംഗില്‍ ഒന്നാമതുള്ളത്. വിരാട് കോഹ്‌ലി, ജോ റൂട്ട്, കെയിന്‍ വില്ല്യംസണ്‍, ഡേവിഡ് വാര്‍ണര്‍ എന്നിവരാണ് തൊട്ടുപിന്നില്‍. ബോളര്‍മാരില്‍ ഇംഗ്ലണ്ടിന്റെ ജെയിംസ് ആന്‍ഡേഴ്‌സണാണ് മുന്നില്‍. കാഗിസോ റബാഡ, രവീന്ദ്ര ജഡേജ, ഹേസല്‍ വുഡ്, സ്റ്റാര്‍ക്ക് എന്നിവര്‍ തൊട്ടു പിന്നാലെയുണ്ട്.

Advertisment