Advertisment

സൗദി അറേബ്യ: മലയാളികൾക്ക് അന്തസ്സ് നൽകിയ കാരുണ്യ രാജ്യം . ഐ .സി .എഫ്

author-image
admin
New Update

റിയാദ് : പുതിയ നിയമങ്ങളും നീക്കങ്ങളും പ്രതിസന്ധികൾ തീർക്കുമ്പോഴും പോയ കാലങ്ങളിൽ വിദേശികൾക്ക് , പ്രത്യേകിച്ച് മലയാളികൾക്ക് അന്തസും പ്രതാപവും നൽകിയ സൗദി അറേബ്യയുടെ ദേശിയ ദിനാഘോഷ പരിപാടികളിൽ സന്തോഷപൂർവം പങ്കെടുക്കാൻ പ്രവാസി സമൂഹം കാണിക്കുന്ന താല്പര്യം ഈ നാട് നൽകിയ സ്നേഹത്തിനും കാരുണ്യത്തിനുമുള്ള കടപ്പാട് ആണെന്ന് ഐ ,സി .എഫ് റിയാദ് , ബത്ത അപ്പോളോ ഡിമോറോ ആഡിറ്റോറിയത്തിൽ സംഘടിപ്പിച്ച സൗദി ദേശിയ ദിനാഘോഷ പരിപാടിയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു .

Advertisment

 

publive-image

ഐ .സി .എഫ് റിയാദ് സംഘടിപ്പിച്ച സൗദി ദേശിയ ദിനാഘോഷ പരിപാടിയിൽ എൻ . ആർ .കെ .ദുരിതാശ്വാസ ജനകീയ വേദി ചെയർമാൻ നാസർ കാരന്തുർ പ്രസംഗിക്കുന്നു ,

നമ്മുടെ രാജ്യം ഇന്ന് കാണുന്ന പുരോഗതിയും കുടുംബങ്ങളിൽ കാണുന്ന ജീവിത നിലവാര ഉയർച്ചയും , ജീവിതോപാധി കണ്ടെത്താൻ കടൽകടന്ന് വന്ന് പ്രവാസികളായി തീർന്ന ലക്ഷക്കണക്കിന് മനുഷ്യരുടെ സമർപ്പണമാണ്, ആ സമർപ്പണത്തിന് നിമിത്തമായ സൗദി അറേബ്യാ ഉൾപ്പെടയുള്ള ഗൾഫ് രാജ്യങ്ങളോട് നാമും നമ്മുടെ രാജ്യവും ഒരുപാട് കടപ്പെട്ടിരിക്കുന്നു. പ്രതിസന്ധികളെ അതിജയിക്കാനും പുതിയ മേഖലകൾ കണ്ടെത്താനും നാം ശ്രമിക്കേണ്ടതുണ്ട്.

ഐ .സി .എഫ് സംഘടിപ്പിച്ച എൺപത്തിയെട്ടാമത്‌ സൗദി ദേശിയ ദിനാഘോഷ പരിപാടിയും എൻ .ആർ .കെ ദുരിതാശ്വാസ ജനകീയ സമിതിക്കുള്ള അനുമോദനവും ,സി.ബി,എസ്.ഇ സൗദി ചാപ്റ്റർ കൺവീനർ ഡോ .മുഹമ്മദ് ഹനീഫ് ഉൽഘടനം ചെയ്തു. മുനീർ കൊടുങ്ങല്ലൂർ സന്ദേശ പ്രഭാഷണം നടത്തി. മുഖ്യമന്ത്രിയുടെ ദുരിദാ ശ്വാസ നിധിയിലേക്ക് റിയാദിൽ നിന്ന് അറുപത്തിയൊന്നു ലക്ഷം രൂപ സ്വരൂപി ക്കാനും മലയാളി സംഘടനകളെ ഒന്നിച്ചു നിർത്തി മാതൃക കാണിക്കാനും ജനകീയ സമിതി കാണിച്ച ആത്മാർത്ഥമായ ശ്രമങ്ങളെ ചടങ്ങിൽ പങ്കെടുത്തവർ പ്രശംസിച്ചു .

publive-image

ഐ .സി .എഫ് റിയാദ് സംഘടിപ്പിച്ച സൗദി ദേശിയ ദിനാഘോഷ പരിപാടിയിൽ എൻ . ആർ .കെ .ദുരിതാശ്വാസ ജനകീയ വേദിക്കുള്ള അനുമോദന പത്രം ഐ .സി .എഫ് ഭാരവാഹികൾ നൽകുന്നു

എൻ.ആർ.കെ ജനകീയ സമിതിക്കും സമിതി ഭാരവാഹികൾക്കുമുള്ള അനുമോദന പത്രങ്ങൾ, അബ്ദുൽ നാസർ അഹ്‌സനി , ബഷീർ മാസ്റ്റർ നാദാപുരം, അഷ്‌റഫ് ഓച്ചിറ ,ഉമർ പന്നിയൂർ, ത്വയ്യിബ് പട്ടുവം, തുടങ്ങിയവർ വിതരണം ചെയ്തു, ഷിഫാ മലയാളി സമാജം, റിയ, റിയാദ് ടാകീസ്, ഫോർക്ക, വലപ്പാട് പ്രവാസി അസോസിയേഷൻ, ജീവ കാരുണ്യ പ്രവർത്തകൻ റാഫി കൊയിലാണ്ടി എന്നിവർക്കുള്ള അനുമോദന പത്രങ്ങൾ ഷറഫുദ്ദിൻ നിസാമി, സൈനുദ്ദിൻ കുനിയിൽ, ബഷീർ വാടാനപ്പള്ളി, ഷുക്കൂർ മടക്കര, അബ്ദുൽഖാദർ ഫൈസി, ബഷീർ മിസ്ബാഹി എന്നിവർ വിതരണം ചെയ്തു , അഷ്‌റഫ് വടക്കേവിള, നാസർ കാരന്തുർ, ഷംനാദ് കരുനാഗപ്പള്ളി, സലിം കളക്കര, ക്ളീറ്റസ് , അബ്ദുല്ല വല്ലാഞ്ചിറ, അൻവാസ്, ജയൻ കൊടുങ്ങല്ലൂർ, അലവിക്കുട്ടി ഒളവട്ടൂർ, സാബു ഇല്യാസ്, സലാം പെരുമ്പാവൂർ, റാഫി കൊയിലാണ്ടി, സലിം പട്ടുവം, ഉമർ മുക്കം തുടങ്ങിയവർ സംസാരിച്ചു .

സൗദി ദേശിയഗാനം രിസാലതുൽ ഇസ്‌ലാം മദ്രസയിലെ റിസ്‌വാനും ടീമും അവതരി പ്പിച്ചു, മുഹമ്മദ്ഷഹീർ ഖിറാഅത്ത് നടത്തി, അബ്ദുൾനാസർ അഹ്സനിയുടെ അദ്ധ്യ ക്ഷതയിൽ ഷമീർ രണ്ടത്താണി സ്വാഗതവും അഷ്‌റഫ് ഓച്ചിറ നന്ദിയും പറഞ്ഞു.

 

 

 

Advertisment