Advertisment

ആഘോഷങ്ങളിൽ വ്യത്യസ്തതയുമായി ഇടുക്കി അസോസിയേഷൻ സമ്മർ ഫെസ്റ്റ് 'ഉല്ലാസ തീരം'

New Update

കുവൈറ്റ്‌  : ഇടുക്കി അസോസിയേഷൻ കുവൈറ്റ്‌ ജൂലൈയ്യാ ബീച്ച് റിസോർട്ടിൽ സംഘടിപ്പിച്ച സമ്മർ ഫെസ്റ്റ്‌-ഉല്ലാസതീരം ഏപ്രിൽ 19, 20 തീയതികളിലായി നടത്തപ്പെട്ടു. പ്രോഗ്രാമിൽ ഇടുക്കി അസോസിയേഷൻ പ്രസിഡന്റ് ബിജു പി ആന്റോ,ജെനറൽ സെക്രട്ടറി മാത്യു അരീപ്പറമ്പിൽ എന്നിവരുടെ നേതൃത്വത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കപ്പെട്ടു.

Advertisment

publive-image

വൈവിധ്യമാർന്ന പ്രോഗ്രാമുകൾക്കൊപ്പം, കടലിലും, മണലിലുമായിചിലവഴിച്ച നിമിഷങ്ങൾ കുട്ടികൾകൊപ്പം മുതിർന്നവർക്കും മറക്കാനാവാത്ത അനുഭവം ആയി.

publive-image

ഉല്ലാസതീരം പ്രോഗ്രാം ജനറൽ കൺവീർ ജോസഫ് മൂക്കൻ തോട്ടത്തിൽ പരിപാടികളുടെ

ഉൽഘാടനം നിർവഹി‌ച്ചു. ഇടുക്കി അസോസിയേഷൻ സെക്രട്ടറി ജോബി ജോസഫ്, എക്സിക്യൂട്ടീവ് അംഗങ്ങൾ എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.

publive-image

ആഘോഷങ്ങൾക്കും ആരവങ്ങൾക്കുമപ്പുറം സാമൂഹ്യ പ്രതിബദ്ധതയിലും ഇടുക്കി അസോസിയേഷൻ നടത്തുന്ന ഇടപെടലുകൾ അംഗങ്ങളുടെ പ്രശംസയ്ക്ക് പാത്രമായി. മാർച്ചു മാസം ഇടുക്കി ജില്ലയിലെ പെരുവന്താനം പഞ്ചായത്തിൽ ഇടുക്കി അസോസിയേഷൻ കുവൈറ്റും ഗ്ലോബൽ ഇന്റർനാഷണൽ കമ്പനിയും ചേർന്നു നടപ്പിലാക്കിയ ഹൗസിംഗ് പ്രോജക്ട്ൻറെ താക്കോൽ കൈമാറ്റവും കുടുംബ ഷേമ നിധിയിലേക്കുള്ള സ്ഥിര നിക്ഷേപ രേഖാ സമർപ്പണവും അഡ്വൈസറി ബോർഡംഗം ഐവി അലക്സ് പരുന്തു വീട്ടിൽ അംഗങ്ങൾക്കായി വിശദീകരിച്ചു.

publive-image

ജോബി ജോസഫിന്റെ വരികൾക്ക് സംവിധായകൻ സിജോ അബ്രാഹം നടത്തിയ മ്യൂസിക്കൽ ആൽബം ചിത്രീകരണം ആഘോഷങ്ങൾക്ക് മാറ്റു കൂട്ടി.

publive-image

കൾച്ചറൽ കൺവീനർ ബെന്നി അഗസ്റ്റിൻ സംവിധാനം ചെയ്ത്, അംഗങ്ങൾ അവതരിപ്പിച്ച സ്കിറ്റ് കാണികളുടെ അഭിനന്ദനങ്ങൽ ഏറ്റുവാങ്ങി. വിവിധ മത്സര വിജയികൾക്ക് മെഡലുകൾ നൽകിയതിനോടൊപ്പം, പങ്കെടുത്ത എല്ലാ കുട്ടികൾക്കും സമ്മാനങ്ങൾ നൽകിയും സംഘാടകർ മാതൃകയായി.

publive-image

തുടർ പഠനങ്ങൾക്കായി നാട്ടിലേയ്ക്ക് മടങ്ങുന്ന കുട്ടികൾക്കു യാത്രയയപ്പ് നൽകുന്നതിനും ഈ ഉല്ലാസതീരം സാക്ഷിയായി. ഇടുക്കി അസോസിയേഷൻ അംഗമായ സിനിമാറ്റോഗ്രാഫർ  സിജോ അബ്രാഹമിനെ മെമന്റോ നൽകി ആദരിച്ചു.

publive-image

അഡ്വൈസറി ബോർഡ് ചെയർമാൻ ജിജി മാത്യു, മുൻ ജനറൽ സെക്രട്ടറിമാരായ പ്രീത് ജോസ്, സിബിജോൺ,വൈസ് പ്രസിഡന്റ് ഷാജി മാക്കോളിൽ എന്നിവർ പരിപാടിക്ക് ആശംസകൾ അർപ്പിച്ചു. ഉല്ലാസതീരം വൻ വിജയമാക്കി തീർത്ത ഒരോ അംഗങ്ങൾക്കും ട്രഷറർ ജോമോൻ ജേക്കബ് നന്ദി അറിയിച്ചു.

publive-image

publive-image

publive-image

publive-image

publive-image

kuwait
Advertisment