Advertisment

ഇടുക്കി അസോസിയേഷനും ഗ്ലോബൽഇന്റർനാഷണൽ കമ്പനിയും ചേർന്നു നിർമ്മിച്ച വീടിന്റ താക്കോൽ കൈമാറി

New Update

ഇടുക്കി അസോസിയേഷൻ കുവൈറ്റ്റ്റും (IAK) ഗ്ലോബൽ ഇന്റർനാഷണൽ കമ്പനിയും ചേർന്നു നടപ്പിലാക്കിയ ഹൗസിംഗ് പ്രോജക്ട്ൻറെതാക്കോൽ കൈമാറ്റവും കുടുംബഷേമ നിധിയിലേക്കുള്ള സ്ഥിര നിക്ഷേപമായ 2,50,000/- രൂപയുടെ രേഖാ സമർപ്പണവും 2018 മാർച്ച് 23ന് നിർവഹിച്ചു.

Advertisment

പദ്ധതിയുടെ ഗുണഭോക്തക്കളായ നവനീത് ജയചന്ദ്രൻറെയും വല്യമ്മ പൊന്നമ്മ രാമകൃഷ്ണന്റെയും വസതിയിൽ സംഘടിപ്പിച്ചചടങ്ങിൽ വീടിന്റെ താക്കോൽ കൈമാറ്റം പെരുവന്താനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ടി ബിനു നിർവഹിച്ചു.

publive-image

കുടുംബ ഷേമ നിധിയിലേക്കുള്ള സ്ഥിര നിക്ഷേപമായ 2,50,000/- രൂപയുടെ രേഖാ സമർപ്പണം പീരുമേട് ബ്ലോക്ക് പഞ്ചായത്ത്പ്രസിഡന്റ് ലിസിയാമ്മ ജോസ് നിർവഹിച്ചു. ഇടുക്കി അസോസിയേഷൻ കുവൈറ്റ്അഡ്വൈസറി ബോർഡ് അംഗം ഐവി അലക്സ് പരുന്തുവീട്ടിൽ പരിപാടികൾക്ക് നേതൃത്വം നൽകുകയും നവനീതിനും, പദ്ധതിയുടെ നിർമ്മാണ നടത്തിപ്പിന് സഹകരിച്ച സ്ക്കറിയാ ജോസഫ് (പാപ്പച്ചൻ) ഇളം തുരുത്തിൽനുമുള്ള മെമെന്റോസ് കൈമാറുകയും ചെയ്തു.

publive-image

ഇടുക്കി അസോസിയേഷൻ കുവൈറ്റ്എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ  റോയ്ടി. ജോസഫ് , അലൻ മൂക്കൻത്തോട്ടത്തിൽ,പഞ്ചായത്ത് അംഗം   ഇ .പി.വർക്കി, മറ്റ്വാർഡ് മെമ്പേഴ്സ്, ഇടവക വികാരി  സോബിൻ പരിന്തിരിക്കൽ , നിരവധി പൊതുജനങ്ങളും ചടങ്ങിൽ പങ്കെടുത്തു.

publive-image

കുവൈറ്റ് ആസ്ഥാനമായ ഗ്ലോബൽ ഇന്റർനാഷണൽ ജെനറൽ ട്രേഡിംഗ് കമ്പനിയുടെ     വാർഷികത്തോടെ അനുബന്ധിച്ച് കേരളത്തിലെ വിവിധ ജില്ലകളിൽ നടപ്പിലാക്കി ക്കൊണ്ടിരിക്കുന്ന ഭവന പദ്ധതികളുടെ ഭാകമായാണ് ഈപ്രോജക്ടിൽ ഗ്ലോബൽ ഇന്റർനാഷണൽ പങ്കാളികളായത്.

publive-image

2006 രൂപീകരിച്ച ഇടുക്കി അസോസിയേഷൻ കുവൈറ്റ്, കഴിഞ്ഞ 11 വർഷങ്ങളായി അരകോടിയിലധികം രൂപയുടെ സഹായങ്ങൾ ജില്ലയുടെ വിവിധ ഭാഗങ്ങളിലായി നടപ്പിലാക്കിയിട്ടുണ്ട്.

publive-image

IAK-തങ്ങളുടെ സാമൂഹ്യപ്രതിബദ്ധതയുടെഭാഗമായി ഇടുക്കി ജില്ലയിൽ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന വിദ്യാഭാസ സ്കോളർഷിപ്പുകൾ, ചികിത്സാ സഹായം, സ്വയം തൊഴിൽ സഹായങ്ങൾ,ഹൗസിംഗ് പ്രോജക്ടുകൾ, തുടങ്ങി വിവിധങ്ങളായ പദ്ധതികൾ IAK- Dewdrops എന്ന പേരിൽ ഏകോപിപ്പിക്കുകയും അതിന്റെ ഭാഗമായി മാതാപിതാക്കൾ നഷ്ടപ്പെട്ടനവനീത് ജയചന്ദ്രൻ എന്ന കൂട്ടിക്ക് വേണ്ടി പെരുവന്താനം പഞ്ചായത്തിലെ ഈ ഭവനനിർമാണ പദ്ധതി ഏറ്റെടുത്ത് നടപ്പിലാക്കുകയുമായിരുന്നു.

പദ്ധതിയുടെ നടത്തിപ്പിനായി ഇടുക്കിഅസോസിയേഷൻ അംഗങ്ങളിൽ നിന്നും ലഭിച്ചപിന്തുണയും സഹായവും, പ്രസിഡന്റ് ബിജു പി. ആന്റോ, ജനറൽ സെക്രട്ടറി മാത്യു അരീപ്പറമ്പിൽ,ട്രഷറർ ജോമോൻ ജേക്കബ് ,എക്സിക്യുട്ടീവ്കമ്മറ്റിയങ്ങൾ എന്നിവർ ഏകോപിപ്പിച്ചു.

അതെസമയം ഇടുക്കി അസോസിയേഷന്റെ പേരില്‍ അതെ പേരിലുള്ള മറ്റൊരു സംഘടന ചിത്രത്തില്‍ ഫോട്ടോഷോപ്പ് നടത്തി വ്യാജ ചിത്രം പ്രചരിപ്പിച്ചതും വിവാദമായിട്ടുണ്ട്.

വിവാദ ഫോട്ടോ

publive-image

kuwait
Advertisment