Advertisment

ബിരിയാണിയില്‍ ഗ്രേവി കുറഞ്ഞതിന് ഹോട്ടലില്‍ ആക്രമണം; ഇടുക്കിയില്‍ ഒരാള്‍ അറസ്റ്റില്‍

New Update

publive-image

ഇടുക്കി: പാഴ്‌സല്‍ വാങ്ങിയ ബിരിയാണിയില്‍ ഗ്രേവി കുറവായിരുന്നുവെന്ന് ആരോപിച്ച് ഹോട്ടലില്‍ ആക്രമണം നടത്തിയ കേസില്‍ ഒരാളെ റിമാന്‍ഡ് ചെയ്തു. ഏലപ്പാറ സ്വദേശി മാക്‌സിന്‍ (32) ആണ് പിടിയിലായത്.

ഇയാളടക്കം മൂന്ന് പേര്‍ ഞായറാഴ്ച ഏലപ്പാറ ജംഗ്ഷനിലെ ഹോട്ടലില്‍ നിന്ന് ബിരിയാണി വാങ്ങിയിരുന്നു. തുടര്‍ന്ന് തര്‍ക്കമുണ്ടായി. വൈകിട്ട് വീണ്ടും ഇവര്‍ കടയിലെത്തി ആക്രമണം നടത്തുകയായിരുന്നു.

Advertisment