Advertisment

രാഹുല്‍ ഗാന്ധിയുടെ ഇടുക്കി സന്ദര്‍ശനം കോണ്‍ഗ്രസ്സിന്റെ കര്‍ഷകരോടുള്ള പ്രതിപത്തി മുന്‍നിര്‍ത്തിയെന്ന്‌ ഡി സി സി

New Update

ഇടുക്കി : കോണ്‍ഗ്രസ്സ്‌ അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ഇടുക്കി സന്ദര്‍ശനം കോണ്‍ഗ്രസ്സിന്റെ കര്‍ഷകരോടുള്ള പ്രതിപത്തി മുന്‍നിര്‍ത്തിയെന്ന്‌ ഡി സി സി പ്രസിഡന്റ്‌ അഡ്വ. ഇബ്രാഹിംകുട്ടി കല്ലാര്‍. ഇടുക്കി ജില്ലയിലേയ്‌ക്ക്‌ പ്രധാന മന്ത്രിയോ കേന്ദ്രമന്ത്രിമാരോ മുഖ്യമന്ത്രിയോ മറ്റ്‌ ദേശീയ നേതാക്കളോ എത്താതിരുന്നപ്പോള്‍ രാഹുല്‍ ഗാന്ധി സന്ദര്‍ശനം നടത്തിയത്‌ ജനാധിപത്യ വിശ്വാസികളിലും ദുരിതബാധിതരിലും പ്രതീക്ഷയുണ്ടാക്കിയിട്ടുണ്ട്‌.

ഇടുക്കി ജില്ലയുടെ ദുരിതങ്ങളുടെ നേര്‍ക്കാഴ്‌ച ഇതുവരെയും പൊതുസമൂഹത്തില്‍ പൂര്‍ണ്ണമായും എത്താത്ത സാഹചര്യത്തില്‍ കോണ്‍ഗ്രസ്സ്‌ കോണ്‍ഗ്രസ്സ്‌ അദ്ധ്യക്ഷന്റെ സന്ദര്‍ശനത്തോടെ അത്‌ സാദ്ധ്യമായിരിക്കുകയാണ്‌.

സന്ദര്‍ശനവേളയില്‍ രാഷ്ട്രീയമായ ഒരു ഒരു പരാമര്‍ശവും രാഹുല്‍ ഗാന്ധി നടത്തിയില്ല. സാധാരണക്കാരില്‍ സാധാരണക്കാരായ ജനങ്ങളുടെ ദുഖത്തില്‍ പങ്കുചേരാന്‍ എത്തിയതില്‍ അഭിമാനമുണ്ടെന്നും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ഒത്തൊരുമയോടെ പ്രവര്‍ത്തിക്കണമെന്നും ആഹ്വാനം ചെയ്‌താണ്‌ രാഹുല്‍ ഗാന്ധിയുടെ ഇടുക്കി സന്ദര്‍ശനത്തോടനുബന്ധിച്ചുള്ള ഫെയ്‌സ്‌ബുക്ക്‌ പോസ്റ്റ്‌ അവസാനിക്കുന്നത്‌.

Advertisment