Advertisment

സഹപാഠിക്കൊരു കൈത്താങ്ങ് പഠനോപകരണ വിതരണമാരംഭിച്ചു

New Update

തൊടുപുഴ: പ്രളയക്കെടുതിയിൽ പഠനോപകരണങ്ങൾ നഷ്ടപ്പെട്ട വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ നല്കുന്നതിനായ് കെ.എസ്.യു ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ നടപ്പിലാക്കുന്ന സഹപാഠിക്കൊരു കൈത്താങ്ങ് പദ്ധതിയുടെ പഠനോപകരണ വിതരണമാരംഭിച്ചു.

Advertisment

publive-image

ഉരുൾപ്പൊട്ടലിൽ വീട് നഷ്ടപ്പെട്ട മുള്ളരിങ്ങാട് സ്വദേശികളായ വിനീറ്റ പി.എസ് (8ാം ക്ലാസ് ) സജ്ന പി.എസ് (6ാം ക്ലാസ് ) സജിറ്റ പി.എസ് (2ാം ക്ലാസ് ) എന്നിവർക്ക് മുൻഡിസിസി പ്രസിഡന്റ് റോയ് കെ പൗലോസ് പഠനോപകരണങ്ങക്കുന്ന കിറ്റ് നല്കി കൊണ്ട് പഠനോപകരണ വിതരണത്തിന് തുടക്കം കുറിച്ചു.

കെ.എസ്.യു ജില്ലാ പ്രസിഡന്റ് ടോണി തോമസ് അദ്ധ്യക്ഷത വഹിച്ചു. ഡിസിസി

സെക്രട്ടറിമാരായ കെപി വർഗ്ഗീസ്, ജിയോ മാത്യു ബ്ലോക്ക് പ്രസിഡന്റുമാരായ എ.എം ദേവസ്യാ , ജാഫർ ഖാൻ മുഹമ്മദ് എന്നിവർ പങ്കെടുത്തു.

Advertisment