Advertisment

കാസര്‍കോട് ഒഴികെയുള്ള മുഴുവന്‍ ജില്ലകളിലും റെഡ് അലര്‍ട്ട്; ഇടുക്കിയില്‍ വൈദ്യുതി നിലച്ചിട്ട് 24 മണിക്കൂര്‍; മണ്ണിടിച്ചില്‍ രൂക്ഷം; ജില്ല ഒറ്റപ്പെട്ടു

New Update

ഇടുക്കി: കാലവര്‍ഷം ദുരിതം വിതയ്ക്കുന്നത് തുടരുന്നു. സംസ്ഥാനത്തെ എല്ലാ ജില്ലകളും ദുരിതത്തിലാണ്. കാസര്‍കോട് ഒഴികെയുള്ള എല്ലാ ജില്ലകളിലും ഇപ്പോള്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മണ്ണിടിച്ചിലും വെള്ളപ്പൊക്കവും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്.

Advertisment

publive-image

ഇടുക്കി ജില്ല മണ്ണിടിച്ചില്‍ രൂക്ഷമായതോടെ ഒറ്റപ്പെട്ട അവസ്ഥയിലായി. പല പ്രദേശങ്ങളിലും വൈദ്യുതി നിലച്ചിട്ട് 24 മണിക്കൂറോളം സമയമായി.

കട്ടപ്പന, മൂന്നാര്‍,പീരുമേട് കുമളി ബിഎസ്എന്‍എല്‍ നെറ്റ് വര്‍ക്ക് പ്രശ്നം പരിഹരിച്ചിട്ടുണ്ട്. എന്നാല്‍ മറ്റ് നെറ്റ് വര്‍ക്കുകള്‍ പലതും ലഭിക്കുന്നില്ല. കൂടുതല്‍ ഹെലികോപ്റ്ററുകളും, ബോട്ടുകളും സുരക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി എത്തുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. 40 എന്‍ഡിആര്‍എഫ് സംഘങ്ങളും ദുരന്തനിവാരണത്തിനായി പ്രവര്‍ത്തിക്കുന്നുണ്ട്.

Advertisment