Advertisment

പെട്രോള്‍, ഡീസല്‍, പാചകഗ്യാസ്‌ വില വര്‍ദ്ധന ഇരുട്ടടി : കല്ലാര്‍

New Update

തൊടുപുഴ : രാജ്യത്ത്‌ പെട്രോള്‍, ഡീസല്‍, പാചകവാതകം എന്നിവയുടെ വില വര്‍ദ്ധിപ്പിച്ച എന്‍.ഡി.എ ഗവണ്‍മെന്റിന്റെ നടപടി ജനങ്ങള്‍ക്കുള്ള ഇരുട്ടടിയാണെന്ന്‌ ഡി സി സി പ്രസിഡന്റ്‌ അഡ്വ. ഇബ്രാഹിംകുട്ടി കല്ലാര്‍ പറഞ്ഞു. മോദി സര്‍ക്കാര്‍ വിലക്കയറ്റത്തിന്‌ വരവേല്‍പ്പ്‌ നല്‍കുകയാണ്‌ വിലവര്‍ദ്ധനയിലൂടെ ചെയ്യുന്നത്‌.

സാധാരണ ജനങ്ങള്‍ വളരെയധികം പ്രയാസമനുഭവിക്കുന്ന ഘട്ടത്തിലുള്ള വിലവര്‍ദ്ധന പിന്‍വലിക്കണമെന്നും കേന്ദ്രസര്‍ക്കാര്‍ ജനങ്ങളോട്‌ മാപ്പു പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പ്രളയദുരന്തത്തില്‍ തകര്‍ന്നുപോയ ദിവസങ്ങളില്‍ തന്നെ വൈദ്യുതി ചാര്‍ജ്‌ വര്‍ദ്ധിപ്പിച്ച സംസ്ഥാന ഗവണ്‍മെന്റും കേന്ദ്രഗവണ്‍മെന്റും ഒരേ തൂവല്‍പ്പക്ഷികളാണെന്ന്‌ തെളിയിച്ചിരിക്കുകയാണ്‌.

Advertisment