Advertisment

കേരളത്തിന് ആശ്വാസം; മുല്ലപ്പെരിയാറിലെ ജലനിരപ്പ് കുറച്ച് 139 അടിയാക്കുമെന്ന് കേന്ദ്രം സുപ്രീംകോടതിയില്‍; തല്‍സമയ നിരീക്ഷണം ഏര്‍പ്പെടുത്തണമെന്ന് സുപ്രീംകോടതി

New Update

ന്യൂഡല്‍ഹി: മുല്ലപ്പെരിയാറിലെ ജലനിരപ്പ് കുറച്ച് 139 അടിയാക്കും. മുല്ലപ്പെരിയാര്‍ സമിതി സുപ്രീംകോടതിയെ തീരുമാനം അറിയിച്ചു. ഘട്ടം ഘട്ടമായി ജലം തുറന്നുവിടുമെന്നും കേന്ദ്രസര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു. ഡാമിന്റെ സുരക്ഷയാണ് പ്രധാനമെന്നും കേന്ദ്രം വ്യക്തമാക്കി.

Advertisment

തമ്മിലടിക്കേണ്ട സമയമല്ല ഇതെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി.തല്‍സമയ നിരീക്ഷണം ഏര്‍പ്പെടുത്തണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചു.

publive-image

ഏറെ നാടകങ്ങള്‍ക്കൊടുവിലാണ് അണക്കെട്ടിലെ ജലനിരപ്പ് 139 അടിയാക്കാമെന്ന് തമിഴ്നാട് സമ്മതിച്ചത്. എന്നാല്‍ അമിത ജലം കേരളത്തിലേക്ക് തുറന്നുവിടാനാവില്ലെന്ന് കേരളം നിലപാടെടുത്തു. ഇങ്ങനെ വെള്ളം തുറന്നുവിട്ടാല്‍ ഇതിനോടകം തന്നെ പ്രളയത്തില്‍ മുങ്ങിയ കേരളത്തിന്റെ ദുരിതം ഇരട്ടിയാകും. അമിതമായി ഒഴുക്കിക്കള്ളയുന്ന ജലം തമിഴ്നാട് തന്നെ കൊണ്ടുപോകണമെന്നും കേരളം ആവശ്യപ്പെട്ടു. തുടര്‍ന്ന് ഒഴുക്കിക്കളയുന്ന വെള്ളം കൊണ്ടുപോകാമെന്ന് തമിഴ്നാട് സമ്മതിക്കുകയായിരുന്നു.

Advertisment