Advertisment

അക്രമാസക്തനായ യുവാവ്‌ കുട്ടികളെ വെട്ടി പരിക്കേല്‍പ്പിച്ചു.

New Update

തൊടുപുഴ : അക്രമാസക്തനായ യുവാവ്‌ കുട്ടികളെ വെട്ടി പരിക്കേല്‍പ്പിച്ചു. നെയ്യശ്ശേരി കളത്തില്‍പറമ്പില്‍ പീറ്ററിന്റെ മക്കളായ അലക്‌സ്‌, ആല്‍ബര്‍ട്ട്‌ എന്നിവരെയാണ്‌ വീട്ടില്‍ കയറി വെട്ടിയത്‌. അയല്‍വാസിയായ നെയ്യശ്ശേരി പടിയത്തില്‍ രാജേഷ്‌ എന്നയാളാണ്‌ ആക്രമണം നടത്തിയതെന്ന്‌ കുട്ടികള്‍ പറഞ്ഞു.

ബി.ജെ.പി. പ്രവര്‍ത്തകനെന്ന പേരില്‍ ഏതാനും നാളുകളായി ഇയാള്‍ ഇവിടെ ഭീഷണി മുഴക്കുന്നതായും ആക്ഷേപമുണ്ട്‌. പരിക്കേറ്റ കുട്ടികളെ തൊടുപുഴ ചാഴികാട്ട്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കരിമണ്ണൂര്‍ പോലീസ്‌ കേസെടുത്ത്‌ അന്വേഷണം ആരംഭിച്ചു.

Advertisment