Advertisment

ഇടുക്കിയില്‍ പതിനേഴുകാരിയെ പീഡിപ്പിച്ച ഡിവൈഎഫ്ഐ പ്രവർത്തകൻ അറസ്റ്റിൽ

New Update

ഇടുക്കി: ഇടുക്കി നരിയമ്പാറയിൽ പതിനേഴുകാരിയെ പീഡിപ്പിച്ച ഡിവൈഎഫ്ഐ പ്രവർത്തകൻ അറസ്റ്റിൽ. നരിയമ്പാറ സ്വദേശിയും ഓട്ടോ ഡ്രൈവറുമായ മനു മനോജ്‌ ആണ് അറസ്റ്റിലായത്.

Advertisment

പീഡനത്തിന് ഇരയായ പെൺകുട്ടി ഇന്നലെ തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. സംഭവം വിവാദമായതോടെ മനുവിനെ ഇന്നലെ രാത്രി ഡിവൈഎഫ്ഐ പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നു.

publive-image

പീഡനത്തെ തുടർന്ന് സ്വയം തീകൊളുത്തിയ പെൺകുട്ടി 65 ശതമാനം പൊള്ളലേറ്റ നിലയിൽ ആശുപത്രിയിലാണുള്ളത്. പെൺകുട്ടി അപകടനില തരണം ചെയ്തുവെന്നാണ് ആശുപത്രി അധികൃത‍ർ അറിയിച്ചു.

പെൺകുട്ടി വ്യാഴാഴ്ച രാവിലെ എട്ടരയോടെയാണ്തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചത്. സംഭവം കണ്ട വീട്ടുകാർ കുട്ടിയെ ആദ്യം കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളേജിലും എത്തിച്ചു.

idukki rape case arrest3
Advertisment