Advertisment

സംസ്ഥാന സര്‍ക്കാരിനെ മറിച്ചിടുമെന്ന ഭീഷണികള്‍ മുഖ്യമന്ത്രിയായ ദിവസം മുതല്‍ കേള്‍ക്കാന്‍ തുടങ്ങിയതാണ്; ധൈര്യമുണ്ടെങ്കില്‍ സര്‍ക്കാരിനെ അട്ടിമറിക്കൂ: വെല്ലുവിളിയുമായി ഉദ്ധവ് താക്കറെ

New Update

publive-image

Advertisment

മുംബൈ: ധൈര്യമുണ്ടെങ്കില്‍ മഹാരാഷ്ട്ര സര്‍ക്കാരിനെ അട്ടിമറിക്കാന്‍ വെല്ലുവിളിച്ച് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. മുംബൈയില്‍ ശിവസേന സംഘടിപ്പിച്ച ദസറ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'മുഖ്യമന്ത്രിയായ ദിവസം മുതല്‍ സംസ്ഥാന സര്‍ക്കാരിനെ മറിച്ചിടുമെന്ന ഭീഷണികള്‍ കേള്‍ക്കാന്‍ തുടങ്ങിയതാണ്. എന്നാല്‍, ഇപ്പോള്‍ ഒരു വര്‍ഷം കഴിഞ്ഞു. ധൈര്യമുണ്ടെങ്കില്‍ അത് ചെയ്തു കാണിക്കൂ, ഞാന്‍ വെല്ലുവിളിക്കുകയാണ്'-താക്കറെ പറഞ്ഞു.

സംസ്ഥാനത്തെ ക്ഷേത്രങ്ങള്‍ തുറക്കാത്തത് എന്തുകൊണ്ടാണെന്ന് അവര്‍ ചോദിക്കുന്നു. ഹിന്ദുത്വം മുന്‍നിര്‍ത്തി ചോദ്യങ്ങള്‍ ഉന്നയിക്കുന്നു. നിങ്ങളുടെ ഹിന്ദുത്വം മണി മുഴക്കുന്നതും പാത്രം കൊട്ടുന്നതുമാണ്. തങ്ങളുടെ ഹിന്ദുത്വം അത്തരത്തില്‍ ഉള്ളതല്ലെന്നും ഉദ്ധവ് താക്കറെ പരിഹസിച്ചു.

Advertisment