Advertisment

ഐലീഗ് ഫുട്‌ബോള്‍ കിരീടം മിനര്‍വ പഞ്ചാബിന്

New Update

ഐലീഗ് ഫുട്‌ബോള്‍ കിരീടം മിനര്‍വ പഞ്ചാബിന്. അവസാന മത്സരത്തില്‍ ചര്‍ച്ചില്‍ ബ്രദേഴ്‌സിനെ ഒരു ഗോളിനാണ് തോല്‍പ്പിച്ചത്. മിനര്‍വയുടെ കന്നി ഐലീഗ് കിരീടമാണിത്. ഐലീഗ് സ്വന്തമാക്കുന്ന ആദ്യ ഉത്തരേന്ത്യന്‍ ക്ലബാണ് മിനര്‍വ. 18 മത്സരങ്ങളില്‍നിന്ന് മിനര്‍വയ്ക്ക് 35 പോയിന്റാണുള്ളത്.

Advertisment

publive-image

ഇന്ന് നടന്ന മൂന്ന് ഐ ലീഗ് പോരാട്ടങ്ങളില്‍ കളിച്ച നാലു ടീമുകളില്‍ ആര്‍ക്കും കിരീടം നേടാമായിരുന്നു. നെറോകയും ഈസ്റ്റ് ബംഗാളും മോഹന്‍ ബഗാനും കിരീടം നേടണമെങ്കില്‍ മിനര്‍വ പഞ്ചാബ് സ്വന്തം തട്ടകത്തില്‍ ചര്‍ച്ചിലിനെതിരെ പരാജയപ്പെടണമായിരുന്നു. എന്നാല്‍ കളി തുടങ്ങി 16ആം മിനുട്ടില്‍ തന്നെ മിനര്‍വ പഞ്ചാബ് ലീഡെടുത്തു. ഒപൊകു ആണ് മിനര്‍വയുടെ ഗോള്‍ നേടിയത്. ആ ഒരൊറ്റ ഗോളിന്റെ മികവില്‍ തന്നെ മിനര്‍വ കിരീടം ഉറപ്പിച്ചു

കളി വിജയിച്ചില്ല എങ്കില്‍ ലീഗില്‍ നിന്ന് തരംതാഴ്ത്തപ്പെടുമെന്ന് ഉറപ്പായിരുന്ന ചര്‍ച്ചില്‍ കളിയിലേക്ക് തിരിച്ചുവരാന്‍ ശ്രമച്ചെങ്കിലും നിരാശ മാത്രമായിരുന്നു ഫലം.

കിരീട പ്രതീക്ഷ ഉണ്ടായിരുന്ന നെറോക എഫ് സി ഈസ്റ്റ് ബംഗാളിനെതിരെ സമനില നേടി 32 പോയന്റോടെ രണ്ടാം സ്ഥാനം കരസ്ഥമാക്കി. ഗോകുലത്തിനെ സമനിലയില്‍ പിടിച്ച മോഹന്‍ ബഗാന്‍ ലീഗില്‍ മൂന്നാമതായും ഫിനിഷ് ചെയ്തു.

കഴിഞ്ഞ സീസണ്‍ ഐലീഗില്‍ 9ാം സ്ഥാനത്തായി ഫിനിഷ് ചെയ്ത ടീമാണ് മിനര്‍വ പഞ്ചാബ്. ഐസോള്‍ എഫ് സിയുടെ കഴിഞ്ഞ സീസണിലെ കുതിപ്പ് പോലെ മറ്റൊരു അധ്യായം ഇന്ത്യന്‍ ഫുട്ബോളില്‍ മിനര്‍വ പഞ്ചാബ് ഈ കിരീട നേട്ടത്തോടെ എഴുതി ചേര്‍ക്കുകയാണ്.

Advertisment