Advertisment

ഐ എം സി സി കുവൈറ്റ് കമ്മിറ്റി ഐ എൻ എൽ സ്ഥാപക ദിനം ആഘോഷിച്ചു

New Update

ഇന്ത്യൻ നാഷണൽ ലീഗിന്റെ (ഐ എൻ എൽ ) ഇരുപത്തഞ്ചാം വാർഷികം, ഐ എം സി സി കുവൈറ്റ് കമ്മിറ്റി വിപുലമായി ആഘോഷിച്ചു. കാലിടറാത്ത കാൽ നൂറ്റാണ്ടു എന്ന പ്രമേയത്തിൽ നടന്ന ആഘോഷ പരിപാടികളുടെ ഭാഗമായി പായസ വിതരണം നടത്തി.

Advertisment

publive-image

ഐ എൻ എൽ സംസ്ഥാന സെക്രെട്ടറിയേറ് മെമ്പർ എൻ. കെ അബ്ദുൽ അസീസ് യോഗം വീഡിയോ കോൺഫെറെൻസിലൂടെ ഉത്ഘാടനം ചെയ്തു. മുന്നണി ബന്ധമില്ലാതെ , ഭരണത്തിന്റെ പിന്തുണയില്ലാതെ കേരളത്തിൽ ഒരു പാർട്ടിക്കും പിടിച്ചു നിൽക്കാൻ പറ്റാത്ത സാഹചര്യത്തിൽ ഇബ്രാഹിം സുലൈമാൻ സേട്ടു സാഹിബ് എന്ന ആദർശ രാഷ്രീയറ്റിന്റെ അമരക്കാരൻ രൂപീകരിച്ച പാർട്ടി ഒരു പോറലുമേൽക്കാതെ മുന്നോട്ട് നീങ്ങുന്നത് പാർട്ടി ഉയർത്തിപ്പിടിക്കുന്ന ധാർമിക മൂല്യം കൊണ്ടാണെന്നു അദ്ദേഹം പറഞ്ഞു.

publive-image

ഐ എം സി സി ജി സി സി ചെയർമാൻ സത്താർ കുന്നിൽസ്ഥാപക ദിന സന്ദേശം നൽകി. ആനുകാലിക രാഷ്രീയ സാഹചര്യത്തിൽ മതേതര പ്രസ്ഥാങ്ങളുടെ കൂട്ടായ്മൻ അനിവാര്യമാണെന്നും , ഐ എൻ എൻ പോലുള്ള പ്രസ്ഥാനങ്ങളുടെ പ്രസക്തി വർധിച്ചു വരുണാതായും സത്താർ കുന്നിൽ പറഞ്ഞു. പ്രസിഡന്റ് ഹമീദ് മധൂർ അദ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അബൂബക്കർ എ. ആർ നഗർ സ്വാഗതവും, ട്രെഷറർ ഉമ്മർ കൂളിയങ്കാൽ നന്ദിയും പറഞ്ഞു.

publive-image

ഖാലിദ് ഹദ്ദാദ് ,,അഷ്‌റഫ് കൂളിയങ്കാൽ, ജാഫർ പള്ളം, മുനീർ, കുഞ്ഞാമദ് അതിഞ്ഞാൽ , ഇ എൽ ഷുക്കൂർ , ലത്തീഫ് , നാസർ ,നൗഫൽ പുഞ്ചാവി, സലിം തുടങ്ങിയവർ നേതൃത്വം നൽകി.

publive-image

publive-image

kuwait
Advertisment