Advertisment

ഇമ്മാനുവല്‍ പുളി മുട്ടില്‍ തിടനാട് സഹകരണ ബാങ്ക് സെക്രട്ടറി സ്ഥാനത്തുനിന്നും ഇന്ന് വിരമിക്കുന്നു

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update

publive-image

Advertisment

ചെമ്മലമറ്റം: ഇമ്മാനുവൽ പുളി മുട്ടിൽ പടിയിറങ്ങുന്നു ചാരിതാർത്ഥ്യത്തോടെ ചെമ്മലമറ്റം. സുത്യർഹമായ പ്രവർത്തനങ്ങളിലുടെ തിടനാട് സർവിസ് സഹകരണ ബാങ്കിനെ പുരോഗതിയിലേക്ക് നയിച്ച ചാരുതാർത്ഥ്യത്തോടെ ബാങ്ക് സെകട്ടറി സ്ഥാനത്തു നിന്നും ഇമ്മാനുവൽ പുളി മുട്ടിൽ വിരമിക്കുന്നു.

32 വർഷത്തെ സേവനത്തിനിടയിൽ 12 വർഷം സെകട്ടറിയുടെ ഇൻ ചാർജ് ചുമതല വഹിച്ച ശേഷം ഇന്ന് തിങ്കളാഴ്ച സെക്രട്ടറി സ്ഥാനത്തുനിന്നും വിരമിക്കുകയാണ്. ഈ കാലയളവിൽ മൈലാടി ബ്രാഞ്ചും, പിണ്ണാക്കനാട് ശാഖയുടെ പുതിയ ശാഖ ആധുനിക രീതിയിൽ പണികഴിപ്പിക്കാനും സാധിച്ചു.

ബാങ്കിനെ ക്ലാസ്സ് 1 സെഷ്യൽ ഗ്രേയിഡ് ആയി ഉയർത്താൻ സാധിച്ചു. ഈ കാലയളവിൽ ഓഹരി ഉടമകൾക്ക് 110 % ലാഭ വിഹിതം നല്കാൻ കഴിഞ്ഞു. കോർപ്പറേറ്റ് എം.ജോയിഡ് സൊസെറ്റി മീനിപ്പിൽ താലുക്ക് ഭരണ സമതി അംഗം ചെമ്മലമറ്റം പള്ളി കമ്മറ്റി സെകട്ടറി, ജെ സി ഐ തുടങ്ങിയ സംഘടനകളിലും സാമൂഹ്യ രംഗത്തും നിറ സാനിധ്യമാണ്. ഭാര്യ എൽസമ്മ എമ്മാനുവൽ വാകക്കാട് സെന്റ് അൽഫോൻസാ ഹൈസ്കുളിലെ റിട്ട. മലയാളം അധ്യാപികയാണ്. മക്കൾ ഡോണി, ടോണി.

kottayam news
Advertisment