Advertisment

5 കുട്ടികളുടെ അമ്മയായ ആത്മീയ ഉപദേശകയെ വിവാഹ മോചിതയാക്കി ഇമ്രാന്‍ ഖാന്‍ മൂന്നാം ജീവിത സഖിയാക്കി

New Update

publive-image

Advertisment

ലാഹോര്‍: സ്വന്തം ആത്മീയ ഉപദേശകയെ ജീവിത സഖിയാക്കി മുന്‍ പാക് ക്രിക്കറ്റ് താരവും പാകിസ്താന്‍ തെഹരീക് ഇ ഇന്‍സാഫ് പാര്‍ട്ടിയുടെ അധ്യക്ഷനുമായ ഇമ്രാന്‍ ഖാന്‍ മൂന്നാമതും വിവാഹിതനായി.

പിങ്കി പിര്‍ എന്നും വിളിപ്പേരുള്ള ആത്മീയ ഉപദേശകയായ ബുഷ്‌റ മനേകയാണ് ഭര്‍ത്താവില്‍ നിന്നും വിവാഹ മോചനം നേടി ഇമ്രാന്‍റെ മൂന്നാം സഖിയായി മാറിയത് .

മനേകയ്ക്ക് ആദ്യ വിവാഹബന്ധത്തില്‍ അഞ്ച് കുട്ടികളുണ്ട്. ആദ്യ വിവാഹത്തില്‍ ഇമ്രാന് രണ്ടു കുട്ടികളുണ്ട്. ഒരുവര്‍ഷം മുമ്പാണ് ഇമ്രാന്‍ ഖാന്‍ ആത്മീയ ഉപദേശം തേടി മനേകയെ കാണാന്‍ തുടങ്ങിയത്.

മനേക നടത്തിയ ചില രാഷ് ട്രീയ പ്രവചനങ്ങള്‍ സത്യമായി ഭവിച്ചതോടെ ആ അടുപ്പം ദൃഢമായി. ഇരുവരും ഒന്നിക്കാന്‍ തീരുമാനിക്കുകയും അതിന്റെ അടിസ്ഥാനത്തില്‍ മനേക ഭര്‍ത്താവില്‍ നിന്ന് വിവാഹമോചനം നേടുകയുമായിരുന്നു.

publive-image

ലാഹോറില്‍ നടന്ന വിവാഹചടങ്ങില്‍ അടുത്ത ബന്ധുക്കള്‍ മാത്രമാണ് പങ്കെടുത്തത്. 1995 ലാണ് ഇമ്രാന്‍ ഖാന്‍ ആദ്യം വിവാഹം കഴിച്ചത്. ജെമീമ ഗോള്‍ഡ്‌സ്മിത്തുമായുള്ള വിവാഹബന്ധം ഒമ്പത് വര്‍ഷമേ നീണ്ടുള്ളൂ. 2004 ലില്‍ ഇരുവരും വിവാഹമോചിതരായി. ഈ ബന്ധത്തില്‍ ഇമ്രാന്‍ രണ്ട് ആണ്‍കുട്ടികളുണ്ട്.

ടെലിവിഷന്‍ അവതാരകയായ റേഹം ഖാനെയാണ് രണ്ടാമത് വിവാഹം കഴിച്ചത്. എന്നാല്‍ ആ ബന്ധം 10 മാസം മാത്രമേ നീണ്ടുള്ളൂ.

pakistan india-pak
Advertisment