Advertisment

പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍റെ സ്‌പെഷ്യല്‍ അസിസ്റ്റന്‍റിന് കോവിഡ്

New Update

ഇസ്ലാമാബാദ് : പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍റെ സ്‌പെഷ്യല്‍ അസിസ്റ്റന്‍റ് സാനിയ നിഷ്താറിന് കോവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് സാനിയ നിരീക്ഷണത്തില്‍ പ്രവേശിച്ചു.

Advertisment

publive-image

രോഗ വിവരം സാനിയ തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. വീട്ടിലിരുന്ന് ഔദ്യോഗിക കൃത്യനിര്‍വ്വഹണം നടത്തുമെന്നും സാനിയ ട്വിറ്ററില്‍ കുറിച്ചു.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി സാനിയയ്ക്ക് കൊറോണയുടെ പ്രാഥമിക ലക്ഷണങ്ങള്‍ പ്രകടമായിരുന്നു. ഇതേ തുടര്‍ന്നാണ് ഇവര്‍ പരിശോധന നടത്തിയത്.

പരിശോധനാ ഫലം പോസിറ്റീവ് ആകുകയായിരുന്നു. ഇമ്രാന്‍ ഖാന്റെ ഓഫീസില്‍ ദാരിദ്ര്യ നിര്‍മ്മാര്‍ജനവും സാമൂഹ്യ സുരക്ഷയും കൈകാര്യം ചെയ്യുന്ന സ്‌പെഷ്യല്‍ അസിസ്റ്റന്റ് ആണ് സാനിയ നിഷ്താര്‍.

imrankhan assistant covid conform
Advertisment