Advertisment

കുവൈറ്റില്‍ 2022നകം 10,380 മെഗാവാട്ട് വൈദ്യുതി കൂടി ഉൽപാദിപ്പിക്കും

New Update

കുവൈറ്റ് : കുവൈറ്റില്‍ 2022നകം 10,380 മെഗാവാട്ട് വൈദ്യുതി കൂടി ഉൽപാദിപ്പിക്കും . രാജ്യത്തു നടപ്പാക്കുന്ന ഭവനപദ്ധതികൾക്കും മറ്റും ലഭ്യമാക്കാനാണ് അധിക ഉൽപാദനമെന്ന് അധികൃതർ അറിയിച്ചു. ദക്ഷിണ സൂർ പദ്ധതിയിൽ നിന്ന് 2019 ആദ്യപാദം 250 മെഗാവാ‍ട്ട് വൈദ്യുതി ഉൽപാദനവും സാധ്യമാകും.

Advertisment

publive-image

രണ്ടാം ഘട്ടമായി 1500 മെഗാവാട്ട് ഉൽപാദനം 2019 രണ്ടാം പാദത്തിലും മൂന്നാം ഘട്ടമായി 1800 മെഗാവാട്ട് 2021 ആദ്യപാദത്തിലും ഉൽപാദനം തുടങ്ങും. നാലാം ഘട്ടം 2022 ആദ്യപാദം 1800 മെഗാവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കും. അൽ ഖൈറാൻ സ്റ്റേഷനിൽ 2022 മൂന്നാം പാദം 1500 മെഗാവാട്ടും നുവൈസിബിൽ 2023 ആദ്യപാദം 3000 മെഗാവാട്ടും അബ്ദലിയ പ്ലാന്റിൽ 2020 ആദ്യപാദം 280 മെഗാവാട്ടും വൈദ്യുതി ഉൽപാദിപ്പിക്കുന്നതിനുള്ള പദ്ധതികളാണ് രൂപപ്പെടുത്തിയിട്ടുള്ളത്.

സർക്കാർ പദ്ധതികൾക്കു പുറമെ പൊതു-സ്വകാര്യ പങ്കാളിത്തത്തോടെയുള്ള പദ്ധതികളുമുണ്ടാകും. പൊതുമേഖലയിൽ എട്ടു പദ്ധതികളാണു നടപ്പാക്കുന്നത്. നിലവിലുള്ള വൈദ്യുതി സ്റ്റേഷനുകളിൽ 250– 500 മെഗാവാട്ട് അധിക ഉൽപാദനത്തിനും നടപടിയുമുണ്ടാകും

kuwait kuwait latest
Advertisment