Advertisment

പ്രവാസികളുടെ മൃതശരീരം സ്വീകരിക്കാനുള്ള സൗകര്യം കണ്ണൂർ എയർ പോർട്ടിലും ഏർപ്പെടുത്തണം - ഇൻകാസ് ഖത്തർ

author-image
nidheesh kumar
New Update

publive-image

Advertisment

ദോഹ: ഗൾഫ് നാടുകളിൽ മരണപ്പെടുന്ന പ്രവാസികളുടെ മൃതശരീരം സ്വീകരിക്കാൻ ആവശ്യമായ എയർപോർട്ട് ഹെൽത്ത് ഓർഗനൈസേഷന്റെ കേന്ദ്രം തുടങ്ങാൻ ഇടപെടണമെന്നാവശ്യപ്പെട്ട് ഇൻകാസ് ഖത്തർ മുഖ്യമന്ത്രി പിണറായി വിജയനു നിവേദനം നൽകി.

നിലവിൽ, കണ്ണൂർ എയർപോർട്ട് ഒഴികെ, കേരളത്തിലെ മുഴുവൻ എയർപോർട്ടുകളിലും ഈ സൗകര്യമുണ്ട്. വിമാനത്താവളം തുറന്ന് ഒരു വർഷം കഴിഞ്ഞിട്ടും ഉത്തര മലബാറുകാരായ പ്രവാസികളുടെ മൃതദേഹങ്ങൾ കോഴിക്കോട്ടെക്ക് തന്നെയാണു കൊണ്ടുപോയിക്കൊണ്ടിരിക്കുന്നത്.

ഉറ്റവരുടെ മൃതശരീരത്തിനായി കണ്ണീരോടെ കാത്തിരിക്കുന്ന കുടുംബാങ്ങൾക്ക് ഇത് മണിക്കൂറുകളുടെ കാത്തിരിപ്പിനും, കിലോമീറ്ററുകളുടെ യാത്രയ്ക്കും കാരണമാകുന്നു.

ആരോഗ്യ മന്ത്രാലയത്തിൻ്റെ കേന്ദ്രം തുടങ്ങാൻ ഹെൽത്ത് അതോറിറ്റിയുടെ അനുമതി ലഭിക്കാൻ അടിയന്തിരമായി ഇടപെടണമെന്ന് ഇൻകാസ് സെൻട്രൽ കമ്മിറ്റി പ്രസിഡണ്ട് സമീർ ഏറാമല ആവശ്യപ്പെട്ടു.

കൂടാതെ, പ്രതിപക്ഷ നേതാവ് ശ്രീ രമേശ് ചെന്നിത്തല, കണ്ണൂർ എംപി കെ സുധാകരൻ എന്നിവർക്കും നിവേദനം സമർപ്പിച്ചു.

doha news incas doha
Advertisment