Advertisment

സൗദി:നാല് ഇന്ത്യക്കാരുൾപ്പെടെ പതിനെട്ട് പേർ ഭീകരത കേസിൽ  പിടിയിൽ .

New Update

ജിദ്ദ:   രാജ്യവിരുദ്ധ  പ്രവർത്തനത്തിലേർപ്പെടുകയും   വിദേശങ്ങളിലെ   സംഘങ്ങളുമായി   ആശയ  വിനിമയം നടത്തുകയും  ചെയ്ത  കേസിൽ  ചോദ്യം   ചെയ്യലിനായി   പതിനെട്ടു  പേരെ    സൗദി   രാജ്യ സുരക്ഷാ  വിഭാഗത്തിന്റെ  പിടിയിലായി.   പിടിയിലായ  ഇന്ത്യക്കാരെ  സംബന്ധിച്ച   കൂടുതർ   വിവരങ്ങൾ    അറിവായിട്ടില്ല.    ഇവരിൽ   നാല്  പേർ  ഇന്ത്യൻ  പൗരന്മാരാണ്.    

publive-image

നാല്  ഇന്ത്യക്കാരുൾപ്പെടെ   ആറ്   പേരാണ്   പിടിയിലായ    വിദേശികൾ.  സുഡാൻ,  സിറിയ  എന്നിവിടങ്ങളിൽ  നിന്നുള്ളവരാണ്    പിടിയിലായ  മറ്റു  രണ്ടു  വിദേശികൾ.   കഴിഞ്ഞ  ഒരാഴ്ചയ്ക്കിടയിലായിരുന്നു   ഈ  ഭീകര  വേട്ട.

 
ദേശദ്രോഹ,  ഭീകര   കേസുകളിൽ    അകത്തായവരിൽ   പന്ത്രണ്ടു  പേരും  സൗദി  പൗരന്മാരാണ്.   ഇതോടെ,   5378  ഭീകരരാണ്  ഒടുവിലത്തെ   കണക്കനുസരിച്ച്   സൗദിയിലെ    വിവിധ   ജയിലുകളിൽ  ഉള്ളതെന്നും   അധികൃതർ   അറിയിച്ചു.   ഇവരിൽ   ഏതാനും   സ്ത്രീകളും  ഉൾപ്പെടുന്നതാണ്   പ്രസ്താവന  വ്യക്തമാക്കി.
വിദേശത്തെ   സംഘങ്ങളുടെ   ഏജന്റുമാരായി    രാജ്യത്തിന്റെ  സുരക്ഷയും   സമാധാനവും  ജനങ്ങൾ  തമ്മിലുള്ള    ദേശീയ ഐക്യവും   സ്നേഹവും   തകർക്കകുയെന്ന  ലക്ഷ്യത്തോടെയായിരുന്നു    ഭീകരരുടെ   നീക്കങ്ങൾ   എന്ന്    അധികൃതർ   വിവരിച്ചു.
Advertisment