Advertisment

സൗദിയിലെ ഇന്ത്യൻ എംബസ്സി ജന്മനാടി​​നന്‍റെ സ്വാതന്ത്ര്യ ദിനം കൊണ്ടാടി.

author-image
admin
New Update

publive-image

Advertisment

റിയാദ്\ജിദ്ദ: എഴുപത്തിരണ്ടാം  വാർഷിക നിറവി​​െൻറ വർണശബളിമയിൽ സൗദിയിലെ ഇന്ത്യൻ സമൂഹം ജന്മനാടി​​ന്‍റെ  സ്വാതന്ത്ര്യ ദിനം കൊണ്ടാടി. എഴ്പത്തിരണ്ടിന്‍റെ  പൊലിമ വിളിച്ചോതി റിയാദിലെ ഇന്ത്യൻ എംബസി കമനീയമായി അലങ്കരിച്ചിരുന്നു. മുൻവർഷങ്ങളെ പോലെ നൂറുകണക്കിന്  ആളുകൾ അതിരാവിലെ തന്നെ എംബസിയിലെത്തി.

publive-image

റിയാദ്  എംബസ്സി കാര്യാലയത്തില്‍ നടന്ന സ്വാതന്ത്ര്യദിനാഘോഷത്തില്‍ പങ്കെടുക്കാന്‍ എത്തിയവര്‍

publive-image

സൗദിയിലെ ഇന്ത്യന്‍  അംബാസിഡര്‍ അഹമ്മദ്‌ ജവേദിനൊപ്പം സത്യം ഓണ്‍ലൈന്‍ ന്യൂസ്‌ സൗദി ബ്യൂറോ ചിഫ് ജയന്‍ കൊടുങ്ങല്ലൂര്‍ 

 

500ലേറെ ഇന്ത്യാക്കാർ പരിപാടിക്കെത്തിയെന്ന്​ എംബസി അധികൃതർ അറിയിച്ചു. എംബസി അങ്കണത്തിൽ തടിച്ചുകൂടിയ പൗരാവലിയെ സാക്ഷിനിറുത്തി അംബാസഡർ അഹ്​മദ്​ ജാവേദ്​ കൃത്യം 8.30ന്  ദേശീയ പതാക ഉയർത്തി. തുടർന്ന്​ ഒാഡിറ്റോറിയത്തിൽ നിറഞ്ഞ സദസിനെ അംബാസഡർ അഭിസംബോധന ചെയ്​തു.രാഷ്ട്രപതിയുടെ സ്വാതന്ത്ര്യദിന സന്ദേശം അദ്ദേഹം വായിച്ചു. നാടിന് വേണ്ടി ജീവൻ നൽകിയ രക്തസാക്ഷികളെ ഓർക്കണമെന്നും 30 ലക്ഷം പ്രവാസികൾക്ക് അന്നം നൽകുന്ന സൗദി ഭരണകൂടത്തോട് ഈഷ്മള ബന്ധമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.ഇന്ത്യയും സൗദിഅറേബ്യയും തമ്മില്‍ ഊഷ്മള ബന്ധമാണ് നിലനില്‍ക്കുന്നത്.

publive-image

 

publive-image

ഇന്ത്യന്‍ അംബാസിഡര്‍ അഹമ്മദ്‌ ജാവേദ്‌ പതാക ഉയര്‍ത്തിയതിന് ശേഷം സലുട്ട് ചെയ്യുന്നു.

publive-image

publive-image

സൗദിയുടെ ഏറ്റവും വലിയ സംസാകരിക പൈതൃക ഉത്സവമായ ജനാദ്രിയ ഫെസ്റ്റിവലില്‍ ഗസ്റ്റ് ഓണര്‍ ആയി അവസരം കിട്ടിയ ഇന്ത്യക്ക് വേണ്ട രീതിയില്‍ പ്രയോജനപെടുത്താന്‍ കഴിഞ്ഞു ബിസിനെസ്സ്‌ മേഖലയില്‍ പുതിയ ഉണര്‍വാണ് സൃഷ്ട്ടിക്കപെട്ടത്‌, മുന്‍കാലങ്ങളിലെ ഫെസ്റ്റിവലിനെക്കള്‍ കൂടുതല്‍ ജനപങ്കാളിത്തമാണ് ഉണ്ടായത് .കഴിഞ്ഞ യോഗാദിനം റിയാദ് മുസിയം ഗ്രൗണ്ടില്‍ വിപുലമായി ആഘോഷിക്കാനും യോഗ സൗദി സര്‍ക്കാര്‍ അമ്ഗികരിച്ചതിനു ശേഷം  സൗദി ലേഡീസ്‌ പങ്കാളിത്തം വളരെ വലുതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.ചടങ്ങില്‍ യോഗാചാര്യ നൂറ അല്‍ വൈലി ഉള്‍പ്പടെയുള്ളവരെ മേമെന്ടോ നല്‍കി ആദരിച്ചു.

publive-image

റിയാദ് ഇന്ത്യന്‍ എംബസി  മീഡിയ ചുമതലയുള്ള ഫസ്റ്റ് സെക്രെട്ടറി ഹിഫ്സുല്‍ റഹ്മാന്‍ ഫോട്ടോക്ക് പോസ് ചെയ്തപ്പോള്‍

publive-image

 

 

publive-image

സൗദിയില്‍ യോഗ പരിശീലിപ്പിക്കുന്ന സൗദി വനിതയെ ആദരിക്കുന്നു.

publive-image

 

publive-image

സൗദിയില്‍ യോഗ പരിശീലിപ്പിക്കുന്ന സൗദി വനിത നൂറ അല്‍ വൈലിയെ ആദരിക്കുന്നു.

ഡിഫൻസ്​ അറ്റാഷെ എസ്​.എം കേണൽ മനീഷ്​ നാഗ്​പാൽ, കമ്യൂണിറ്റി വെൽഫെയർ കോൺസുലർ അനിൽ നോട്യാൽ,  വിവിധ സെക്രട്ടറിമാരായ  ഹിഫ്​സുറഹ്​മാൻ, ടി.ടി ജോർജ്​,  ഡോ. സി. രാം ബാബു, പാസ്പോര്‍ട്ട്‌ വിഭാഗം അറ്റാഷെ  ജെയിംസ്‌ തുടങ്ങി നിരവധി  സ്ഥാനപതികാര്യാലയ ഉധ്യോഗസ്തര്‍  സംബന്ധിച്ചു.

publive-image

റിയാദിലെ മലയാളി മാധ്യമ പ്രവര്‍ത്തകര്‍ 

publive-image

ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ്​ അങ്കണത്തിൽ കോൺസൽ ജനറൽ ദേശീയ പതാക ഉയർത്തി. രാഷ്​​്ട്രപതിയുടെ സ്വാതന്ത്ര്യദിന സന്ദേശം അദ്ദേഹം വായിച്ചു.ഇന്ത്യൻ പൗര സമൂഹം ആഘോഷത്തിൽ പങ്കെടുത്തു.

publive-image

ഡിഫൻസ്​ അറ്റാഷെ എസ്​.എം കേണൽ മനീഷ്​ നാഗ്​പാൽ 

Advertisment