Advertisment

ഇന്ത്യ-ഇംഗ്ലണ്ട് രണ്ടാം ഏകദിന ഗാലറിയില്‍ ഒരു പ്രണായാഭ്യര്‍ത്ഥന; മത്സരത്തേക്കാള്‍ ഏവരെയും ആകര്‍ഷിച്ചത് ആ നിമിഷങ്ങളായിരുന്നു

New Update

Advertisment

ലോര്‍ഡ്‌സ്: ലോര്‍ഡ്‌സില്‍ ഇന്നലെ ഇന്ത്യ-ഇംഗ്ലണ്ട് രണ്ടാം ഏകദിനത്തില്‍ ഏവരെയും ആകര്‍ഷിച്ചത് ജോറൂട്ടിന്റെ സെഞ്ചുറി ആയിരുന്നിരിക്കില്ല. ഒരു പ്രണായാഭ്യര്‍ത്ഥനയായിരുന്നു. ഗാലറിയില്‍ ഇരുന്ന യുവാവ് കൂടെയിരുന്ന യുവതിയോട് പ്രണയാഭ്യര്‍ത്ഥന നടത്തുകയായിരുന്നു. ഇത് ക്യാമറാമാന്‍ പകര്‍ത്തുകയും ബിഗ് സ്‌ക്രീനില്‍ തെളിയുകയും ചെയ്തു.

ദൃശ്യത്തോടൊപ്പം ഡി.ആര്‍.എസിന് സമാനമായി ഡിസിഷന്‍ പെന്‍ഡിംഗ് എന്ന് എഴുതിക്കാണിക്കുകയും പെണ്‍കുട്ടി യുവാവിന്റെ അഭ്യര്‍ത്ഥന സ്വീകരിച്ചതോടെ ഷീ സെഡ് യെസ് എന്നും എഴുതി കാണിച്ചു. ഒപ്പമിരുന്നവരും ദൃശ്യങ്ങള്‍ കണ്ടവരും ഒരുപോലെ കൈയ്യടിക്കുകയും ചെയ്തു. ഇപ്പോള്‍ ഇതിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലാണ്.

ഗ്യാലറിയില്‍ ഇവര്‍ക്ക് ചുറ്റും ഇരിക്കുന്നവരും ദൃശ്യങ്ങള്‍ കണ്ട് കയ്യടിക്കുന്നുണ്ട്. സ്‌കൈ സ്‌പോര്‍ട്‌സ് അടക്കമുള്ളവര്‍ ഈ ദൃശ്യങ്ങള്‍ ട്വിറ്ററിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു. മത്സരത്തില്‍ ഇന്ത്യയെ ഇംഗ്ലണ്ട് പരാജയപ്പെടുത്തിയിരുന്നു.

 

Advertisment