Advertisment

ബാറ്റിങ് പിഴച്ചു: ഇംഗ്ലണ്ടിനെതിരേ ഇന്ത്യയ്ക്ക് തോല്‍വി

New Update

dhoni-1

Advertisment

ഇംഗ്ലണ്ടിനെതിരേ നടന്ന രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് 86 റണ്‍സിന്റെ തോല്‍വി. 323 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യയ്ക്ക് 236 റണ്‍സെടുക്കാന്‍ മാത്രമാണ് സാധിച്ചത്. സ്‌കോര്‍: ഇംഗ്ലണ്ട്: 322-7 (50), ഇന്ത്യ: 215-8 (46.1). സെഞ്ച്വറിയടിച്ച് ടീമിന് മികച്ച സ്‌കോര്‍ സമ്മാനിച്ച ജോ റൂട്ടാണ് ഇംഗ്ലണ്ടിന്റെ വിജയ ശില്‍പ്പി. 46 റണ്‍സെടുത്ത സുരേഷ് റെയ്‌നാണ് ഇന്ത്യയുടെ ടോപ്പ് സ്‌കോറര്‍. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇരു ടീമുകളും ഓരോ ജയം സ്വന്തമാക്കി. ചൊവ്വാഴ്ച ലീഡ്‌സിലാണ് അവസാന ഏകദിനം.

മത്സരത്തില്‍ ടോസ് നേടിയ ഇംഗ്ലണ്ടാണ് ആദ്യം ബാറ്റ് ചെയ്തത്. സ്പിന്‍ കരുത്തില്‍ ഇംഗ്ലീഷ് ബാറ്റിങ്ങിനെ കൂച്ചുവിലങ്ങിടാനുള്ള കോഹ്ലിയുടെ തന്ത്രം പാളിയതോടെ ഇംഗ്ലണ്ട് മികച്ച സ്‌കോര്‍ കെട്ടിപ്പടുത്തു. ജേസണ്‍ റോയിയും ജോണി ബ്രെസ്‌റ്റോവും ഇംഗ്ലണ്ടിന് മികച്ച തുടക്കം നല്‍കിയപ്പോള്‍ പിന്നീട് വന്ന ജോ റൂട്ടാണ് ഇംഗ്ലണ്ടിന്റെ സ്‌കോറില്‍ നിര്‍ണായക പങ്കുവഹിച്ചത്. 116 ബോളില്‍ 113 റണ്‍സെടുത്ത് റൂട്ട് പുറത്തായെങ്കിലും ഇംഗ്ലണ്ട് 322 റണ്‍സ് എന്ന വിജയലക്ഷ്യം കുറിച്ചിരുന്നു. റൂട്ടിന് പുറമെ മോര്‍ഗന്‍, വില്ലി എന്നിവരുടെ അര്‍ധ ശതകവും ഇംഗ്ലണ്ടിന് മികച്ച സ്‌കോറെടുക്കുന്നതില്‍ നിര്‍ണായകമായി.

അതേസമയം, ഇന്ത്യന്‍ ബോളര്‍മാരില്‍ മൂന്ന് വിക്കറ്റെടുത്ത് കുല്‍ദീപ് യാദവ് തന്റെ മികവ് തെളിയിച്ചു. ഉമേഷ് യാദവ്, ഹാര്‍ദിക് പാണ്ഡ്യ, യുസ്വേന്ദ്ര ചാഹല്‍ എന്നിവര്‍ ഓരോ വിക്കറ്റുകളും വീഴ്ത്തി.

jo-root

323 റണ്‍സ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യയ്ക്ക് 49ാം റണ്‍സില്‍ തന്നെ രോഹിത് ശര്‍മ്മയെ നഷ്ടമായി. 26 ബോളില്‍ നിന്ന് 15 റണ്‍സാണ് കഴിഞ്ഞ മത്സരത്തില്‍ സെഞ്ച്വറിയടിച്ച് ടീമിനെ വിജയിപ്പിച്ച രോഹിത്ത് നേടിയത്. അധികം വൈകാതെ ധവാനും പുറത്തായതോടെ ഇംഗ്ലീഷ് ബോളര്‍മാര്‍ ഫോമിലേക്കുയര്‍ന്നു. ഏറെ പ്രതീക്ഷയോടെ ആരാധകര്‍ കണ്ടിരുന്ന കെള്‍ രാഹുല്‍ പൂജ്യം റണ്‍സിന് പുറത്തായതോടെ ഇന്ത്യ പ്രതിരോധത്തിലായി.

എന്നാല്‍ ഒരു വശത്ത് മികച്ച കളി പുറത്തെടുത്ത് വിരാട് കോഹ്ലി സുരേഷ് റെയ്‌നയ്‌ക്കൊപ്പമുള്ള കൂട്ടുകെട്ടിലൂടെ ഇന്ത്യയ്ക്ക് പ്രതീക്ഷ നല്‍കിയെങ്കിലും മൊയീന്റെ എല്‍ബിഡബ്ല്യുവില്‍ കുരുങ്ങി ഇന്ത്യന്‍ ക്യാപ്റ്റന്‍ പവലിയനിലേക്ക് മടങ്ങി. പിന്നീട് വന്ന എംഎസ് ധോണി, ഹാര്‍ദിക് പാണ്ഡ്യ, ഉമേഷ് യാദവ്, സിദ്ധാര്‍ത്ഥ് കൗള്‍ എന്നിവര്‍ക്കൊന്നും ഇന്ത്യന്‍ സ്‌കോര്‍ബോര്‍ഡില്‍ കാര്യമായ സംഭാവന നല്‍കാന്‍ സാധിച്ചില്ല.

നാല് വിക്കറ്റെടുത്ത ലിയാം പ്ലങ്കറ്റാണ് ഇന്ത്യയുടെ വിധി നിര്‍ണയിച്ചത്. രണ്ട് വിക്കറ്റ് നേടി ആദില്‍ റാഷിദും ഇംഗ്ലീഷ് ബോളിങ് നിരയില്‍ മികച്ചു നിന്നു.

Advertisment