Advertisment

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് ഇന്ന് ‘സ്വര്‍ണക്കൊയ്ത്ത്’: സ്വപ്‌ന ബര്‍മനും അര്‍പീന്ദര്‍ സിങ്ങിനും പൊന്നിന്റെ തിളക്കം

New Update
publive-image

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് ഇന്ന് രണ്ട് സ്വര്‍ണം. ചരിത്രത്തില്‍ ആദ്യമായി ഹെപ്റ്റാത്തലണില്‍ ഇന്ത്യയെ സ്വര്‍ണമണിയിച്ച് സ്വപ്‌ന ബര്‍മനും 48 വര്‍ഷത്തിന് ശേഷം ട്രിപ്പിള്‍ ജമ്പില്‍ ഒന്നാമതെത്തിയ അര്‍പീന്ദര്‍ സിങ്ങും രാജ്യത്തിന് അഭിമാനമായി. ഇതോടെ, ഗെയിംസില്‍ ഇന്ത്യയുടെ സ്വര്‍ണ നേട്ടം പതിനൊന്നിലെത്തി. പോയിന്റ് പട്ടികയില്‍ എട്ടാം സ്ഥാനത്താണ് നിലവില്‍ ഇന്ത്യ.

100,200, 800 മീറ്റര്‍ ഓട്ടം, ഹൈ ജമ്പ്, ഷോട്ട് പുട്ട്, ലോങ് ജമ്പ്, ജാവലിന്‍ ത്രോ എന്നിവ ഉള്‍പ്പെടുന്നതാണ് ഹെപ്റ്റാത്തലണ്‍. ഈ ഇനത്തില്‍ 6020 പോയിന്റാണ് സ്വപ്‌ന നേടിയത്. ഹെപ്റ്റാത്തലണില്‍ ഇന്നു നടന്ന ഏഴാമത്തെ ഇനമായ 800 മീറ്ററില്‍ നാലാം സ്ഥാനത്താണ് ഫിനിഷ് ചെയ്താണ് ബര്‍മന്റെ സ്വപ്‌നനേട്ടം. 6026 പോയിന്റുമായി ഒന്നാമതെത്തിയ സ്വപ്ന, ഹെപ്റ്റാത്തലണില്‍ 6000 പോയിന്റ് കടക്കുന്ന അഞ്ചാമത്തെ മാത്രം വനിതയായി. ഇതേയിനത്തില്‍ മല്‍സരിച്ച മറ്റൊരു ഇന്ത്യന്‍ താരം പൂര്‍ണിമ ഹെംബ്രാം നാലാം സ്ഥാനത്തായി.

5954 പോയിന്റ് നേടിയ ചൈനയുടെ വാങ്ക്വിങ്ങ്‌ലിയാണ് ഈ ഇനത്തില്‍ രണ്ടാം സ്ഥാനത്തെത്തിയത്. 5873 പോയിന്റുമായി ജപ്പാന്‍ താരം യുകി യമസാക്കി മൂന്നാം സ്ഥാനം നേടി.അതേസമയം, 6.77 മീറ്റര്‍ ദൂരം താണ്ടിയാണ് അര്‍പീന്ദര്‍ ഇന്ത്യയ്ക്ക് സ്വര്‍ണം നേടിക്കൊടുത്തത്. 48 വര്‍ഷത്തിനുശേഷമാണ് ഈ ഇനത്തില്‍ ഇന്ത്യ സ്വര്‍ണം നേടുന്നത്. അര്‍പീന്ദറിനു മുന്‍പ് 1970ല്‍ മൊഹീന്ദര്‍ സിങ് ഗില്ലാണ് (16.11 മീറ്റര്‍) ഇന്ത്യയ്ക്കായി ട്രിപ്പിള്‍ ജംപില്‍ സ്വര്‍ണം നേടിയത്.

Advertisment