Advertisment

ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ പാകിസ്ഥാന്‍ ഇടപെടേണ്ട; വര്‍ഗീയതയെ പ്രോത്സാഹിപ്പിക്കുന്നതില്‍ നിന്ന് വിട്ടു നില്‍ക്കണം; അയോധ്യയിലെ രാമക്ഷേത്ര ശിലാസ്ഥാപനത്തെ വിമര്‍ശിച്ച പാകിസ്ഥാന് മറുപടിയുമായി കേന്ദ്രം

New Update

publive-image

ന്യൂഡല്‍ഹി: അയോധ്യയിലെ രാമക്ഷേത്ര ശിലാസ്ഥാപനത്തെ വിമര്‍ശിച്ച പാകിസ്ഥാന് മറുപടിയുമായി ഇന്ത്യ. ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ പാകിസ്ഥാന്‍ ഇടപെടേണ്ട എന്ന് വിദേശകാര്യ വക്താവ് അനുരാഗ് ശ്രീവാസ്തവ പറഞ്ഞു.

വര്‍ഗീയതയെ പ്രോത്സാപിക്കുന്നതില്‍ നിന്ന് പാകിസ്ഥാന്‍ വിട്ടു നില്‍ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ നിഷേധിക്കുന്ന ഒരു രാജ്യത്തിന്റെ നിലപാട് അത്ഭുതപ്പെടുത്തുന്നതല്ല. എങ്കിലും ഇത്തരം അഭിപ്രായങ്ങള്‍ ദുഖകരമാണെന്നും ശ്രീവാസ്തവ പറഞ്ഞു.

Advertisment