Advertisment

ദക്ഷിണാഫ്രിക്കയെ ചുരുട്ടിക്കൂട്ടി കൊഹ്‌ലിയുടെ ചുണക്കുട്ടന്മാര്‍ക്ക് മടക്കം. പരമ്പരയിലെ അവസാന മത്സരവും വീരാട് കയ്യടക്കിയപ്പോള്‍ 3 സെഞ്ച്വറി സ്വന്തം

New Update

publive-image

Advertisment

സെഞ്ചൂറിയൻ∙ ആറു മല്‍സരങ്ങളടങ്ങിയ ഇന്ത്യ– ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരയിലെ അവസാന മൽസരത്തിലും ഇന്ത്യയ്ക്ക് ജയം. 8 വിക്കറ്റിനാണ് ഇന്ത്യയുടെ ജയം. പരമ്പരയില്‍ ഇന്ത്യയുടെ അഞ്ചാം ജയമാണിത്. അതും തകര്‍പ്പന്‍ വിജയങ്ങള്‍. ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ ഇന്ത്യക്ക് സാധ്യതയില്ലെന്ന ഇന്ത്യന്‍ ക്രിക്കറ്റിലെ കാലങ്ങളായുള്ള പല്ലവിയാണ് കൊഹ്‌ലി തിരുത്തിയത്.

ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 205 റൺസ് വിജയലക്ഷ്യം 107 പന്തുകൾ ബാക്കിനിൽക്കെ രണ്ടു വിക്കറ്റു നഷ്ടത്തിൽ ഇന്ത്യ മറികടന്നു. ഇതോടെ ദക്ഷിണാഫ്രിക്കയെ പരമ്പരയില്‍ ഇന്ത്യ ചുരുട്ടിക്കൂട്ടി. 96 പന്തിൽ 129 റണ്‍സ് നേടി ക്യാപ്റ്റൻ വിരാട് കോഹ്‍ലി വീണ്ടും സെഞ്ച്വറി നേടി .

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയിൽ കോഹ്‍ലിയുടെ മൂന്നാം സെഞ്ചുറിയാണിത്. ഫെബ്രുവരി ഒന്നിന് ഡർബനിലും ഏഴിന് കേപ്ടൗണിലും ദക്ഷിണാഫ്രിക്കയ്ക്കെതിരെ കോഹ്‍ലി സെഞ്ചുറി നേടിയിരുന്നു. ജൊഹാനസ്ബർഗിലെ കഴിഞ്ഞ മൽസരത്തിൽ അർധസെഞ്ചുറിയും ഇന്ത്യൻ നായകൻ സ്വന്തമാക്കി.

ഏകദിന കരിയറിൽ കോഹ്‍ലിയുടെ 35–ാം സെഞ്ചുറിയാണ് കോഹ്‍ലി ഇന്നത്തെ കളിയിൽ സ്വന്തമാക്കിയത്. ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ അവര്‍ക്കതിരെ പരമ്പര വിജയം നേടുന്ന ആദ്യ ഇന്ത്യന്‍ ക്യാപ്റ്റനാണ് കൊഹ്‌ലി.

സെഞ്ചുറി നേടിയ ക്യാപ്റ്റൻ വിരാട് കോഹ്‍ലി (96 പന്തിൽ 129), അജിങ്ക്യ രഹാനെ (50 പന്തിൽ 34) എന്നിവർ ചേർന്നാണ് ഇന്ത്യയെ ജയത്തിലേക്കു നയിച്ചത്. ജയത്തോടെ പരമ്പരയിലെ മികവ് ഇന്ത്യ 5–1 ആക്കി ഉയർത്തി. അവസാന മൽസരത്തിൽ സെഞ്ചുറി നേടിയ വിരാട് കോഹ്‌ലി തന്നെയാണ് മാൻ ഓഫ് ദ് മാച്ച്, സീരീസ് കരസ്ഥമാക്കിയത്.

ഇന്ത്യയുടെ രണ്ടു വിക്കറ്റുകൾ വീഴ്ത്താൻ മാത്രമാണ് ദക്ഷിണാഫ്രിക്കയ്ക്കു കഴിഞ്ഞത്. ശിഖർ ധവാൻ ( 34 പന്തിൽ 18), രോഹിത് ശർമ (13 പന്തിൽ 15) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്ക്കു നഷ്ടമായത്. എൻഗിഡിയുടെ പന്തിലായിരുന്നു ഇരുവരുടെയും പുറത്താകല്‍.

82– പന്തുകളിലാണ് കോഹ്‍ലി 35–ാം സെഞ്ചുറി കുറിച്ചത്. 96 പന്തിൽ 129 റൺസുമായി പുറത്താകാതെ ടീമിനെ വിജയത്തിലേക്കും നയിച്ചു. 19 ഫോറുകളും രണ്ടു സിക്സറും അടിച്ചാണ് കോഹ്‍ലിയുടെ സെഞ്ചുറി നേട്ടം.

ഏകദിന സെഞ്ചുറികൾക്കു പുറമെ ദക്ഷിണാഫ്രിക്കൻ പര്യടനത്തിൽ ടെസ്റ്റിലും കോഹ്‍ലി സെഞ്ചുറി തികച്ചിരുന്നു. സെഞ്ചൂറിയനിൽ തന്നെ നടന്ന രണ്ടാം ടെസ്റ്റിൽ കോഹ്‍ലി 153 റൺസ് നേടിയിരുന്നു.

cricket
Advertisment