Advertisment

ഇന്ത്യബുള്‍സിന്‍റെ ലാഭം 1000 കോടി കടന്നു

New Update

കൊച്ചി:  പ്രമുഖ ഹൗസിങ്ങ് ഫിനാന്‍സ് കമ്പനിയായ ഇന്ത്യാബുള്‍സിന് ത്രൈമാസത്തില്‍ മികച്ച നേട്ടം. ഒരു പാദത്തില്‍ 1000 കോടി നേടുന്നത് ഇതാദ്യമായാണ്. 2017-2018 ധനകാര്യവര്‍ഷത്തിന്‍റെ മൂന്നാം പാദത്തില്‍ 55 % സാമ്പത്തികവളര്‍ച്ചയാണ് നേടിയിരിക്കുന്നത്. നികുതി കഴിഞ്ഞുള്ള ലാഭം 1,167.7 കോടി രുപയാണ് ഈ വര്‍ഷം രേഖപ്പെടുത്തിയിരിയ്ക്കുന്നത് എന്നാല്‍ കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 751.5 കോടിയായിരുന്നു കമ്പനി നേടിയത്.

Advertisment

publive-image

മൂന്നാം പാദം ഞങ്ങള്‍ക്ക് വളരെ പ്രധാനപെട്ടതായിരുന്നു. പ്രമുഖ റേറ്റിങ്ങ് ഏജന്‍സികളുടെ റേറ്റിങ്ങ് അനുസരിച്ച് ഏറ്റവും ഉയര്‍ന്ന ദീര്‍ഘകാല ക്രെഡിറ്റ് റേറ്റിങ്ങ് ഉണ്ട്. ക്രിസില്‍ റിപ്പോര്‍ട്ട് അനുസരിച്ച് ഇന്ത്യബുള്‍സ് ത്രിപ്പിള്‍ എ റേറ്റിങ്ങ് നേടുന്ന രണ്ടാമത്തെ പ്രൈവറ്റ് നോണ്‍- ബാങ്കാണ്.

ഓക്നോര്‍ത്ത് ബാങ്കിലെ തന്ത്രപരമായ നിക്ഷേപത്തിന്‍റെ മൂല്യത്തില്‍ രണ്ടു വര്‍ഷം കൊണ്ട് 3.6 മടങ്ങ് വര്‍ധനവുണ്ടായി. നിക്ഷേപത്തിന്‍റെ 10 ശതമാനം 768 കോടി രൂപയ്ക്കാണ് വിറ്റഴിച്ചത്. ഇത് ആകെ നിക്ഷേപമായ 663 കോടിയേക്കാള്‍ അധികം ഞങ്ങള്‍ക്ക് നേടാന്‍ സാധിച്ചു. ڈ എന്ന് ഇന്ത്യബുള്‍സ് ഹൗസിങ്ങ് ഫിനാന്‍സ് ലിമിറ്റഡ് വൈസ് ചെയര്‍മാനും എം.ഡിയുമായ ഗഗന്‍ ബംഗ പറഞ്ഞു.

Advertisment