Advertisment

ഞായറാഴ്ച ഓൺലൈൻ ക്ലാസ് തീരുമാനം പിൻവലിക്കുക - ഇന്ത്യൻ ക്രിസ്ത്യൻ സെക്കുലർ പാർട്ടി

New Update

publive-image

Advertisment

ന്യൂ ഡൽഹി: കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെ സംപ്രേഷണം ചെയ്യുന്ന ഫസ്റ്റ് ബെൽ ഡിജിറ്റൽ ക്ലാസുകൾ ക്രൈസ്തവസമൂഹത്തെ അവഹേളിച്ചുകൊണ്ട് കുട്ടികൾക്ക് വേദപഠനവും, ആരാധനയും നടക്കുന്ന ഞായറാഴ്ച ദിവസവും നടത്തുവാൻ തീരുമാനിച്ചിരിക്കുന്ന

ഗവൺമെന്റ് നടപടികൾ പിൻവലിക്കണമെന്ന് ഇന്ത്യൻ ക്രിസ്ത്യൻ സെക്കുലർ പാർട്ടി ഡൽഹി സംസ്ഥാന ഡൽഹി കമ്മറ്റി ആവശ്യപ്പെട്ടു .

ക്രൈസ്തവ സമൂഹത്തിനെതിരെ തുടർമാനമായി നടക്കുന്ന അവഹേളനത്തിന്റെ ഭാഗമായി മാത്രമെ ഇതിനെ കാണുവാൻ സാധിക്കുകയുള്ളു .

ഈ തീരുമാനം പിൻവലിക്കുന്നില്ല എങ്കിൽ കൈറ്റ് വിക്ടേഴ്സ് ചാനൽ ആസ്ഥാനത്തും എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും നിരാഹാര സമരങ്ങൾ ഉൾപ്പെടെയുള്ള സമരപരിപാടികളും ഒപ്പുശേഖരണവും നടത്തുമെന്ന് ഇന്ത്യൻ ക്രിസ്ത്യൻ സെക്കുലർ പാർട്ടി നേതാക്കളായ സണ്ണി തോമസ്, ദേശീയ സെക്രട്ടറി, ഓർഗനൈസേഷൻ ഭാരവാഹി, ഡൽഹി സംസ്ഥാനത്തിന്റെ ചുമതല വഹിക്കുന്ന ബാബു വർഗ്ഗീസ്, സിബി മാർക്കോസ്, സംസ്ഥാന സെക്രട്ടറി എന്നിവർ ആവശ്യപ്പെട്ടു.

delhi news
Advertisment