Advertisment

ഒരു സിനിമ പരാജയപ്പെട്ടാല്‍ നടനെ മാത്രമേ പ്രേക്ഷകര്‍ കുറ്റം പറയൂ, നായികയുടെ പ്രതിഛായക്ക് കാര്യമായ തകരാറ് സംഭവിക്കുന്നില്ല. നായകന്‍മാര്‍ കൂടുതല്‍ പ്രതിഫലം അര്‍ഹിക്കുന്നുണ്ടെന്ന് നടി അനുഷ്ക

author-image
ഫിലിം ഡസ്ക്
New Update

സിനിമയില്‍ നായകന്‍മാര്‍ കൂടുതല്‍ പ്രതിഫലം അര്‍ഹിക്കുന്നുണ്ടെന്ന് തെന്നിന്ത്യന്‍ നടി അനുഷ്ക ഷെട്ടി. മറ്റ്‌ നടിമാര്‍ പുരുഷന്മാരെപ്പോലെ തന്നെ സ്ത്രീകള്‍ക്കും പ്രതിഫലം നല്‍കണമെന്ന വാദവുമായി മുന്നോട്ട് വരുമ്പോഴാണ് അനുഷ്കയുടെ വ്യത്യസ്ത നിലപാട്.

Advertisment

publive-image

ജി അശോക് സംവിധാനം ചെയ്യുന്ന അനുഷ്കയുടെ പുതിയ ചിത്രം ഭാഗ്മതിയുടെ പ്രചരണവുമായി ബന്ധപ്പെട്ട പരിപാടിയിലായിരുന്നു അനുഷ്‌ക തന്റെ നിലപാട് വ്യക്തമാക്കിയത്.

നടന്‍മാര്‍ക്ക് പ്രധാന്യമുള്ള ചിത്രങ്ങളില്‍ അവര്‍ക്ക് ഒരുപാട് കഷ്ടപ്പെടേണ്ടി വരുന്നുണ്ട്. ഒരു സിനിമ പരാജയപ്പെട്ടാല്‍ നടനെ മാത്രമേ പ്രേക്ഷകര്‍ കുറ്റം പറയൂവെന്നും നായികയുടെ പ്രതിഛായക്ക് കാര്യമായ തകരാറ് സംഭവിക്കുന്നില്ലെന്നും അനുഷ്ക പറയുന്നു.

ജനുവരി 26 ന് പുറത്തിറങ്ങുന്ന ഭാഗ്മതിയില്‍ അനുഷ്ക കേന്ദ്ര കഥാപാത്രമാണ്. ഉണ്ണിമുകുന്ദന്‍, ജയറാം, ആശ ശരത് തുടങ്ങിയവരും അണിനിരക്കുന്നു.

Advertisment