Advertisment

'എല്ലാവര്‍ക്കും അവള്‍ ആകാശത്തിലെ മാലാഖയായിരുന്നു. അന്ന് ഞാന്‍ നടന്‍ പോലും ആയിട്ടില്ല, അവള്‍ എനിക്ക് ഭൂമിയിലെ റാണിയാണ്'

author-image
admin
New Update

ബോളിവുഡിലെ താരദമ്പതിമാരാണ് ഐശ്വര്യ റായും അഭിഷേക് ബച്ചനും വിവാഹിതിരായിട്ട് ഇന്നേക്ക് പതിനൊന്ന് വര്‍ഷം തികയുകയാണ്. ഇരുവരും പരസ്പരം തങ്ങളുടെ ജീവിതത്തെക്കുറിച്ച് പറഞ്ഞ കാര്യങ്ങള്‍ വീണ്ടും സോഷ്യല്‍ മീഡിയയില്‍ നിറയുകയാണ്.

Advertisment

publive-image

എന്നെങ്കിലും എപ്പോഴെങ്കിലും പങ്കാളിയുടെ ഫോണ്‍ പരിശോധിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് ഒട്ടുമാലോചിക്കാതെ 'ഒരിക്കലുമില്ല' എന്ന ബോര്‍ഡ് ഉയര്‍ത്തിക്കാണിക്കുന്ന ഐശ്വര്യയുടെ ചിത്രം ആരാധകര്‍ പങ്കുവച്ചിരുന്നു.

ഇരുവരുടെയും അഭിമുഖങ്ങളുടെ ഭാഗങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നുണ്ട്.

publive-image

'അഭിഷേക് ആണ് എന്റെ ശക്തി. തീരുമാനങ്ങള്‍ എടുക്കാന്‍ കഴിയാതെ വഴിമുട്ടി നില്‍ക്കുമ്പോള്‍ അതിന് സഹായിക്കുന്നത് അഭിഷേക് ആണ്. ഒരിക്കല്‍ പോലും എന്നെ വേദനിപ്പിച്ചിട്ടില്ല.' - ഐശ്വര്യ പറഞ്ഞു.

publive-image

'എനിക്ക് ഐശ്വര്യയോട് എന്തും പറയാം. നല്ലതാണെങ്കിലും മോശമാണെങ്കിലും. കാരണം എന്റെ അഭിപ്രായത്തില്‍ ദാമ്പത്യം സൗഹൃദമാണ്. അല്ലാതെ പരസ്പരമുള്ള ഭരണമല്ല. ഇന്നും ഓരോ ദിവസവും ഞങ്ങള്‍ക്ക് പുതിയ അധ്യയമാണ്. രാവിലെ ഉറക്കം കഴിഞ്ഞ് എഴുന്നേല്‍ക്കുമ്പോള്‍ തൊട്ട് അരികെ കിടക്കുന്നത് കാണാന്‍ ഇന്നും കൗതുകമാണ്. ഒരു കാപ്പിയ്ക്ക് വേണ്ടി പരസ്പരം കാലുപിടിക്കുകയും തല്ലുകൂടുകയും ചെയ്യുന്നത് രസമാണ്.'- അഭിഷേക് പറയുന്നു.

publive-image

'നിങ്ങള്‍ എല്ലാവരും ഐശ്വര്യ റായി എന്ന നടിയെക്കുറിച്ച് നേരത്തേ കേട്ടിട്ടുണ്ട്. ഞാനും അതെ. അന്ന് ഞാന്‍ നടന്‍ പോലും ആയിട്ടില്ല. എല്ലാവര്‍ക്കും അവള്‍ ആകാശത്തിലെ മാലാഖയായിരുന്നു. പക്ഷേ പരസ്പരം അടുത്തറിഞ്ഞപ്പോള്‍ എനിക്ക് ഭൂമിയിലെ റാണിയായി. വിനയം, കുടുംബബന്ധങ്ങളോട് പുലര്‍ത്തുന്ന ആദരവ്, വിശ്വാസം അതെല്ലാം എന്നെ അവളിലേക്ക് അടുപ്പിച്ചു.'

publive-image

'ഒരു ഭര്‍ത്താവ് ഭാര്യയെ നിയന്ത്രിക്കുന്നുണ്ടെങ്കില്‍ അല്ലെങ്കില്‍ പിടിച്ചു വയ്ക്കുന്നുണ്ടെങ്കില്‍ അതില്‍ രണ്ട് കാരണങ്ങളുണ്ട്. ഒന്ന് അയാള്‍ക്ക് അസൂയയാണ്. മറ്റൊന്ന് അയാള്‍ക്ക് തന്നില്‍ പോലും വിശ്വസമില്ലാത്തതാണ്'.

Advertisment