Advertisment

'ഒരു ദിവസം ഒരു ചെറിയ യാത്രയില്‍ത്തന്നെ അജിത്‌ പോസ് ചെയ്തത് 100 മുതല്‍ 200 വരെയുള്ള സെല്‍ഫിക്ക്'

author-image
ഫിലിം ഡസ്ക്
New Update

ഒരു ദിവസം ഒരു ചെറിയ യാത്രയില്‍ത്തന്നെ നടന്‍ അജിത്‌ സെല്‍ഫിക്ക് പോസ് ചെയ്തത് ഏതാണ്ട് 100 മുതല്‍ 200 ആരാധകര്‍ക്കൊപ്പമാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സംഗീത സംവിധായകന്‍ എസ്.എസ് തമന്‍.

Advertisment

publive-image

അജിതിനൊപ്പം ഒരു വിമാനയാത്ര നടത്തിയ അനുഭവമാണ് തമന്‍ പങ്കുവയ്ച്ചത്. പുതിയ ചിത്രമായ വിശ്വാസത്തിന്റെ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കി ചെന്നൈയില്‍ നിന്ന് ഹൈദരാബാദിലേക്ക് പോകുകയായിരുന്നു താരം. ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കുന്ന തമനും അജിതിനൊപ്പം കൂടി.

publive-image

യാത്രക്കാര്‍ മുതല്‍ വിമാനത്തിന്റെ ക്യാപ്റ്റന്‍ വരെ 100 മുതല്‍ 200 സെല്‍ഫികള്‍ക്കാണ് അജിത് ആ ചെറിയ യാത്രയില്‍ നിന്ന് കൊടുത്തതെന്ന് തമന്‍ പറയുന്നു. അജിതിന്റെ ഈ ക്ഷമ ചൂണ്ടിക്കാണിക്കുന്നത് ഒരു വ്യക്തി എന്ന നിലയില്‍ അദ്ദേഹത്തിലുള്ള നന്‍മയും വിനയവുമാണെന്ന് തമന്‍ പറയുന്നു.

Advertisment