Advertisment

നടന്‍ വിക്രമിന്റെ പിതാവും നടനുമായ ജോണ്‍ വിക്ടര്‍ അന്തരിച്ചു

author-image
ഫിലിം ഡസ്ക്
New Update

ചെന്നൈ:  നടന്‍ ചിയാന്‍ വിക്രമിന്റെ പിതാവും നടനുമായ ജോണ്‍ വിക്ടര്‍ (വിനോദ് രാജ്) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഇന്നലെ ചെന്നൈയിലായിരുന്നു അന്ത്യം.

Advertisment

publive-image

നിരവധി സിനിമകളിലും ടെലിവിഷന്‍ പരമ്പരകളിലും അഭിനയിച്ചിട്ടുള്ള ജോണ്‍ വിക്ടര്‍ വിനോദ് രാജ് എന്ന പേരിലാണ് സിനിമാ മേഖലയില്‍ അറിയപ്പെട്ടിരുന്നത്. ഗില്ലി, തിരുപ്പാച്ചി എന്നീ ചിത്രങ്ങളില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിട്ടുണ്ട്.

പ്രശസ്ത നടന്‍ ത്യാഗരാജന്റെ സഹോദരി രാജേശ്വരിയാണ് ഭാര്യ. വിക്രമിനെ കൂടാതെ ഒരു മകനും മകളുമുണ്ട്. സംസ്‌കാരം പിന്നീട്.

Advertisment