Advertisment

'ഞാന്‍ എപ്പൊഴും ആലിയയോട് പറയും നീ എന്തൊരു വിഡ്ഢിയാണ്' - പ്രതിഫലക്കാര്യത്തില്‍ ആലിയയെക്കുറിച്ച് വരുണ്‍ ധവാന്‍

author-image
ഫിലിം ഡസ്ക്
New Update

സിനിമ മേഖലയില്‍ പലപ്പോഴും നടന്മാര്‍ക്ക് കിട്ടുന്നതിനെക്കാള്‍ വളരെക്കുറവ്‌ പ്രതിഫലമാണ് നടികള്‍ക്ക് ലഭിക്കുന്നത്. ഇതിനെതിരേ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് ബോളിവുഡ് നടന്‍ വരുണ്‍ ധവാന്‍.

Advertisment

publive-image

വിജയ ചിത്രങ്ങളുടെ ഭാഗമായിട്ടും പ്രതിഫലം ഉയര്‍ത്താത്ത ആലിയ ഭട്ടിനെക്കുറിച്ചായിരുന്നു വരുണിന്റെ പ്രതികരണം. വേതനം ഉയര്‍ത്താത്ത ആലിയ ഒരു വിഡ്ഢിയാണെന്നാണ് വരുണിന്റെ അഭിപ്രായം. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് വരുണിന്റെ ഈ പ്രതികരണം.

"റാസി എന്ന ചിത്രം ഇറങ്ങുന്നത് വരെ എന്തുകൊണ്ട് ആലിയയെ ഒരു വലിയ താരമായി സിനിമ വ്യവസായം കണക്കാക്കിയില്ല. ഇതിനു മുന്‍പ് ഇറങ്ങിയ സൂപ്പര്‍ ഹിറ്റ്‌ സിനിമകളായ ഹംടി ശര്‍മ്മ കി ദുല്‍ഹനിയ, ടു സ്റ്റേറ്റ്‌സ്, ബദരിനാഥ് കി ദുല്‍ഹനിയ എന്നീ ചിത്രങ്ങളുടെ വിജയങ്ങള്‍ക്ക് പിന്നില്‍ നടന്മാര്‍ക്കൊപ്പം തന്നെ ആലിയയുടെ പങ്കും പ്രധാനമാണ്‌.

ഞാന്‍ എപ്പൊഴും ആലിയയോട് പറയും നീ എന്തൊരു വിഡ്ഢിയാണ്, ഇപ്പോള്‍ കിട്ടുന്ന പ്രതിഫലം വളരെക്കുറവാണെന്നും പ്രതിഫലം കൂട്ടണമെന്നും ഞാന്‍ അവളോട് പറയാറുണ്ട്." വരുണ്‍ പറയുന്നു.

Advertisment