തകര്‍പ്പന്‍ ഡാന്‍സുമായി അല്ലു അര്‍ജുന്‍, അതീവ ഗ്ലാമറസ്സായി അനു ഇമ്മാനുവൽ – പുതിയ ചിത്രത്തിലെ വിഡിയോ ഗാനത്തിന്റെ ടീസർ

ഫിലിം ഡസ്ക്
Wednesday, April 25, 2018

അല്ലു അർജുൻ നായകനാകുന്ന പുതിയ ചിത്രം നാ പേരു സൂര്യയില്‍ അതീവ ഗ്ലാമറസ്സായി അനു ഇമ്മാനുവൽ. ചിത്രത്തിലെ വിഡിയോ ഗാനത്തിന്റെ ടീസർ പുറത്തിറങ്ങി. അല്ലു അര്‍ജുന്‍റെ തകര്‍പ്പന്‍ ഡാന്‍സുമുണ്ട്. കഴിഞ്ഞ ദിവസം ഈ ചിത്രത്തിലെ ബ്യൂട്ടിഫുൾ ലവ് എന്ന ഗാനവും തരംഗമായിരുന്നു.

ചിത്രം സംവിധാനം ചെയ്യുന്നത് വംശിയാണ്. രാജീവ് രവിയാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്.  വിശാൽ–ശേഖർ ഇൗണം കൊടുത്തിരിക്കുന്ന ഗാനത്തിന്റെ വരികൾ രചിച്ചിരിക്കുന്നത് രാമജോഗയ്യ ശാസ്ത്രിയാണ്. രാഹുലും മോഹനയും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.

ചിത്രത്തില്‍ സൈനിക ഉദ്യോഗസ്ഥനായാണ് അല്ലു എത്തുന്നത്.

×